CinemaGeneralLatest NewsMollywoodNEWS

‘നാല് വര്‍ഷം കൂടി വരുന്ന പിറന്നാള്‍, അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറ്’; ആശംസകളുമായി ചാക്കോച്ചൻ

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍.

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഫെബ്രുവരി 29-നാണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാള്‍ ദിനം. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

64ാം പിറന്നാളാണ് ഇതെങ്കിലും കലണ്ടര്‍ പ്രകാരം അമ്മക്കിപ്പോള്‍ മധുരപ്പതിനാറ് ആണെന്നും ചാക്കോച്ചൻ പറയുന്നു. ജീവിതത്തില്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിലൊരാള്‍ എന്നാണ് താരം അമ്മയെ വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തില്‍ തന്നെയും സഹോദരിയെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള അമ്മയുടെ ചിത്രവും മകന്‍ ഇസ്ഹാഖിനെ ഒപ്പമിരുത്തിക്കൊണ്ടുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

To one of the strongest women I have ever known in my life!!! She has braved the strongest of tempests in life… Stood firm and rooted in the most dire conditions…. Held up her values and virtues in the most trying situations…. And not many know what all she has gone through, behind her ever smiling face! She has been the pillar of strength in our family, always keeping us bonded together. If I am even one percent of a good person in my life,I owe it to this woman. …….?HAPPY BIRTHDAY AMMA?….. And as this day comes only in four years,you turn to be sweet SIXTEEN years young? ?Loads of love n kisses ? You deserve all the blessings and happiness in this world.

A post shared by Kunchacko Boban (@kunchacks) on

”എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍…ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരമായി നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത് കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകള്‍”, കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒപ്പം ചാക്കോച്ചന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button