CinemaGeneralMollywoodNEWS

സിനിമയിൽ അസിസ്റ്റന്റിന്‍റെ പണി എന്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആരോടും അവസരം ചോദിച്ചില്ല: പോയവര്‍ഷത്തെ ഹിറ്റ് സിനിമയുടെ സംവിധായകന്‍ പറയുന്നു

ആ സമയത്ത് എനിക്ക് കെ.എസ്ഇബിയിൽ കരാറടിസ്ഥാനത്തിൽ ജോലി കിട്ടി

പോയവര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിജയ സിനിമകളില്‍ ഒന്നായിരുന്നു ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ആര്‍ക്കൊപ്പവും സഹസംവിധായകനായി നില്‍ക്കാതെ സ്വതന്ത്രമായി സിനിമ ചെയ്യാന്‍ രംഗത്തിറങ്ങിയ ഗിരിഷ് എഡി തന്റെ സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമായ അനുഭവം പങ്കിടുകയാണ്.

‘മലയാള സിനിമയിലെ ഭൂരിഭാഗം സിനിമാക്കാരെയും പോലെ ഞാനും പഠിച്ചത് ബി.ടെക് ആണ്. പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ‘സിനിമ പാരഡൈസോ ക്ലബ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകുന്നത്. സിനിമാ പ്രേമികളുടെ ഒരു സംഘം അതാണ് സിപിസി. അവിടെ നിന്ന് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സംവിധായകരായ മിഥുൻ മാനുവൽ തോമസ്, ജുഡ് ആന്തണി അങ്ങനെ കുറച്ചുപേർ. തണ്ണീർ മത്തന്റെ സഹ തിരക്കഥാകൃത്ത് ഡിയോസ് പലോസിനെ പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലെ ട്രോൾ പേജ് വഴിയാണ്. ആ സമയത്ത് എനിക്ക് കെ.എസ്ഇബിയിൽ കരാറടിസ്ഥാനത്തിൽ ജോലി കിട്ടി. സ്വന്തമായി സിനിമ ചെയ്യും മുൻപേ ആരെയും അസിസ്റ്റ് ചെയ്തില്ല . ആരോടും അവസരവും ചോദിച്ചില്ല. അതിനൊരു കാരണമുണ്ട് . ഓടിവന്നു കൃത്യനിഷ്ഠയോടെ പണിയെടുക്കാൻ എനിക്ക് പറ്റുമെന്ന് തോന്നിയിട്ടില്ല. സിനിമയിൽ അസിസ്റ്റന്റിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം. നല്ല കഷ്ടപ്പാടാണ് . അസിസ്റ്റ് ചെയ്യാൻ പോയാലും കുറച്ച് ദിവസം കഴിയുമ്പോൾ അവർ മടുത്തിട്ട് എന്നെ പറഞ്ഞുവിടും’.

shortlink

Related Articles

Post Your Comments


Back to top button