CinemaGeneralLatest NewsMollywoodNEWS

ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു ഞാൻ, തടി കുറച്ചത് നായികയാകാനല്ല; കല്യാണി പ്രിയദർശൻ

സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന താരപുത്രിയായി കല്യാണി വളർന്നു കഴിഞ്ഞു.

തെലുങ്കിൽ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് താരം, പണ്ട് തടിച്ച് ഉരുണ്ടിരുന്ന കുട്ടിയായിരുന്നു കല്യാണി. സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്ന കാര്യമാണെന്ന് താരം പറയുന്നു.

ആദ്യകാലങ്ങളിൽ ‘ഞാന്‍ ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് ഞാന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും കല്യാണി വ്യക്തമാക്കി.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ റിലീസ് ചെയ്ത പുതി ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തില്‍ കല്യാണിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

shortlink

Post Your Comments


Back to top button