CinemaGeneralLatest NewsNEWS

ഫിലിം എഡിറ്ററായത് ഒന്നും രണ്ടുമല്ല 17 ഭാഷകളിൽ; ലിംകാ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയ ശ്രീകർ പ്രസാദ് കിടുവാണ്

ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍

ഫിലിം എഡിറ്ററായത് ഒന്നും രണ്ടുമല്ല 17 ഭാഷകളിൽ, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ്. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്.

സൂപ്ർ സ്റ്റാറുകളുടെ , ഹിറ്റുകളായ യോദ്ധ, നിർണയം, വാനപ്രസ്ഥം, അലൈപായുതേ, ദിൽ ചാഹ്താ ഹേയ്, കന്നത്തിൽ മുത്തമിട്ടാൽ, ഒക്കഡു, ആയുധ എഴുത്ത്, നവരസ, അനന്തഭദ്രം, ഗുരു, ബില്ല, ഫിറാഖ്, പഴശിരാജ, തൽവാർ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തുപ്പാക്കി, കത്തി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹം എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത്.

ശ്രീകർ പ്രസാദ് ഏഴ് നാഷണൽ അവാർഡുകളും ഒരു സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും കേരള സർക്കാരിന്‍റെ അഞ്ച് സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.. ഇപ്പോഴിതാ അതിന് മാറ്റ് കൂട്ടാന്‍ മറ്റൊരു അംഗീകാരം കൂടി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡിന് തൊട്ടു താഴെ നിൽക്കുന്ന ലിംകാ ബുക്ക് റെക്കോർഡ്‌സിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമധികം ഭാഷകളിൽ സിനിമകൾ എഡിറ്റിംഗ് നടത്തിയതിനാണ് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം ലഭിച്ചത്.

കൂടാതെ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍, ഇന്ത്യൻ 2, പൊന്നിയിൻ സെൽവം, ആടുജീവിതം എന്നിവയാണ് ശ്രീകർ പ്രസാദിന്‍റെ എഡിറ്റിംഗിൽ ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button