
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം സൂപ്പർ ഹിറ്റായി ഓടുകയാണ്. കൂടാതെ റിലീസ് ചെയ്ത് 2 ആഴ്ച്ചക്കുള്ളിൽ നേടിയത് 25 കോടിയിലധികമെന്ന് റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
പ്രശസ്ത താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന സിനിമ. പോരാത്തതിന് ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന സിനിമ എന്ന നിലയിലും ഏറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്ത് വന്നത്.
നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ശോഭനയും കല്യാണിയുമുള്ള രസകരമായ രംഗമാണ് പുറത്തുവിട്ടത്.
സൂപ്പർ താരമായ ശോഭനയും കല്യാണിയും ഒന്നിച്ചുള്ള രംഗങ്ങളാണ് പുറത്ത് വന്നത്. ‘ഫൈനൽ കട്ടിന് തൊട്ടു മുമ്പ് നീക്കം ചെയ്ത രംഗം. നിക്കിക്ക് ഫാന്‍സിന്‍റെ ശ്രദ്ധ കിട്ടാത്തതിലെ സങ്കടം. ശോഭനയുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങൾ ആദ്യമായി പരിചയപ്പെടുന്നതിന് ശേഷം വരുന്ന രംഗമാണിത്. സിജു വിൽസനുമായുള്ള കല്യാണിയുടെ ‘അറേഞ്ച് ഡേറ്റ്’ കൂടിക്കാഴ്ച ഈ രംഗത്തിനു ശേഷമാണ്’– വിഡിയോ പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യൻ ഫേസ് ബുക്കില്‍ കുറിച്ചു. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസുമാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments