
ബിഗ് ബോസ് സീസൺ രണ്ടിൽ 49 ദിവസം പിന്നിട്ട് കഴിഞ്ഞ ആഴ്ച്ചയാണ് മഞ്ജു പത്രോസ് ഷോയിൽ നിന്നും പുറത്തായത്. വീടിനകത്തും പുറത്തും അലയൊലകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മഞ്ജു പത്രോസ് പുറത്തേക്ക് പോയത്. ഗെയിമുകള്‍ക്കിടയിലും അല്ലാതെയും രജിത് കുമാറുമായിട്ടുള്ള മഞ്ജു പത്രോസിന്റെ കൊമ്പുകോര്‍ക്കലാണ് ഇതിന് കാരണമായത്. തമ്മിലടിയും പരിഭവവും പിണക്കങ്ങളുമെല്ലാം പറഞ്ഞ് തീര്‍ത്ത ശേഷമാണ് മഞ്ജു മടങ്ങിയതെങ്കിലും സോഷ്യൽ മീഡിയ മഞ്ജുവിനെ വെറുതെ വിടാൻ ഉദ്ദേശം ഇല്ലയിരുന്നു.
ഇടത്തരം കുടുംബത്തില്‍ നിന്ന് കലാരംഗത്തേക്കെത്തിയ മഞ്ജു. ബിഗ് ബോസ് വീട്ടിലേക്ക് പോയത് ഈ രംഗത്ത് വ്ലോഗും സീരിയല്‍ അഭിനയവുമൊക്കെയായി ചുവടുറപ്പിക്കുന്നതിനിടയിലാണ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അവരുടെതായ കൂട്ടായ്മകളിലും കലാപ്രവര്‍ത്തനങ്ങളിലും വീണ്ടും താളം കണ്ടെത്തുകയാണ് അവര്‍. എന്നാൽ അതിനിടയില്‍ നടക്കുന്ന ചില സൈബര്‍ ആക്രമണങ്ങളെയും വ്യക്ത്യാധിക്ഷേപങ്ങളയും കുറിച്ച് പറയുകയാണ് മഞ്ജു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അവർ ഈ കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………
ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിലാണ് ഞാൻ ബിഗ്ബോസ് ഗെയിം ഷോയിൽ പങ്കെടുക്കാൻ പോകുന്നത്. വിജയകരമായി 49 ദിവസം പൂർത്തിയാക്കി വരുമ്പോളറിയുന്നതു ഞാൻ പോലുമറിയാത്ത കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരിക്കുന്നു എന്നതാണ്. എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാൻ അല്ല ഉപയോഗിക്കുന്നത് എന്റെ സുഹൃത്തുക്കൾ ആണ്. അതിനാൽ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങൾ എന്നോട് നേരിട്ടു പറയുക. എന്റെ ഫോൺ നമ്പർ – 9995455994 (ഇന്റർനെറ്റ് കാൾ എടുക്കുന്നതല്ല )
മഞ്ജു പത്രോസ്
Post Your Comments