CinemaGeneralKollywoodNEWS

മോശപ്പെട്ട വ്യക്തി അപ്പോഴും അയാള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവും: ആത്മകഥ എഴുതില്ലെന്ന് കമല്‍ ഹാസന്‍

ഒരിക്കലും അയാളെ പുറത്തേക്ക് കൊണ്ട് വരാന്‍ 'ആത്മകഥ' എഴുതുന്ന ആള്‍ ആഗ്രഹിക്കില്ല

താന്‍ ഒരിക്കലും ആത്മകഥ എഴുതില്ലെന്ന് സൂപ്പര്‍ താരം കമല്‍ഹാസന്‍. അതിന്റെ കാരണത്തെക്കുറിച്ചും കമല്‍ഹാസന്‍ വ്യക്തമാക്കുന്നു. ആത്മകഥ എഴുതാന്‍ അസാമാന്യ ധൈര്യം വേണമെന്നും അത് തനിക്ക് ഇല്ലെന്നും കമല്‍ ഹാസന്‍ പറയുന്നു. ആത്മകഥ എഴുതുന്ന വ്യക്തി തന്നിലെ നല്ല വ്യക്തിയെ മാത്രമേ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ ആത്മകഥ ഒരിക്കലും എഴുതാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്

കമല്‍ ഹാസന്റെ വാക്കുകള്‍

‘അനുഭവങ്ങള്‍ ധാരാളമുണ്ടായിട്ട്‌ കാര്യമില്ല. അത് സത്യസന്ധമായി എഴുതാന്‍ കഴിയണം. ജീവിതത്തിലൊരിക്കലും ആത്മകഥ എഴുതാന്‍ എനിക്കാവില്ല. അതിനു അസാമാന്യ ധൈര്യം വേണം. അതെനിക്കില്ല. ജീവിതത്തിലെ നല്ല അനുഭവങ്ങളെയും മോശപ്പെട്ട അനുഭവങ്ങളെയും കുറിച്ച് നമുക്ക് എഴുതാം. ആത്മകഥ എഴുതുന്ന വ്യക്തി തന്നിലെ നല്ല വ്യക്തിയെ മാത്രമേ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂ. മോശപ്പെട്ട വ്യക്തി അപ്പോഴും അയാള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവും. ഒരിക്കലും അയാളെ പുറത്തേക്ക് കൊണ്ട് വരാന്‍ ‘ആത്മകഥ’ എഴുതുന്ന ആള്‍ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ നൂറു ശതമാനം സത്യസന്ധമായി ആത്മകഥ രചന നടത്താന്‍ ഒരാള്‍ക്കും കഴിയില്ല. ഞാനും അങ്ങനെ തന്നെയാണ്’.

shortlink

Related Articles

Post Your Comments


Back to top button