മിമിക്രി രംഗത്ത് നിന്ന് സിനിമാ മേഖലയിലെത്തിയ സാജു നവോദയ തന്റെ ജീവിത വിശേഷങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ മിമിക്രി വിട്ടു പെയിന്റിംഗ് ജോലിക്ക് പോകേണ്ടി വന്നത് ഭാര്യക്ക് അനിഷ്ടമുണ്ടാക്കിയെന്നും സാജു നവോദയ പറയുന്നു. ഇടക്കാലത്ത് വെച്ച് മിക്ക സിനിമകളിലും സജീവമായിരുന്ന സാജു നവോദയ ആ ഒരു ടൈമിലെ സീസണല്‍ ആക്ടര്‍ എന്ന നിലയിലായിരുന്നു തിളങ്ങി നിന്നത്. തന്റെ ജീവിത സഖി രശ്മിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ചും സാജു നവോദയ മനസ്സ് തുറക്കുകയാണ്.
‘എനിക്ക് ഉദയം പേരൂരില്‍ സ്വന്തമായി ഡാന്‍സ് സ്കൂള്‍ ഉണ്ടായിരുന്നു. ‘മിറാക്കിള്‍ ഡാന്‍സ്’. സിനിമാറ്റിക് ഡാന്‍സ് ആണ് പഠിപ്പിച്ചിരുന്നത്. അന്ന് അവിടെ പഠിപ്പിക്കാന്‍ വന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് കൂടി വേണമെന്ന് ആഗ്രഹം. അക്കാലത്ത് രശ്മി ആര്‍എല്‍വിയില്‍ ഭരതനാട്യം ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു. എന്റെ കൂട്ടുകാരന്റെ പെങ്ങള് വഴി എന്റെ ഡാന്‍സ് സ്കൂളില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ രശ്മി വന്നു. രശ്മി അങ്ങനെ പഠിപ്പിച്ചു. പഠിപ്പിച്ച് ഈസ്റ്റെണും വെസ്റ്റെണുമായി ഒളിച്ചോടി. സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ മിമിക്രി വിട്ടു ഞാന്‍ എറണാകുളത്ത് മിക്കയിടത്തും പെയിന്റിംഗ് പണിക്ക് പോയിട്ടുണ്ട്. ആദ്യമൊന്നും രശ്മി ഇത് അറിഞ്ഞിരുന്നില്ല, അറിഞ്ഞപ്പോള്‍ അവള് പറഞ്ഞു. ‘ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും’. അത് കഴിഞ്ഞു അങ്കമാലി ടൌണിലുള്ള ആലുക്കാസ് ബില്‍ഡിംഗ് പെയിന്റ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മനോജ് ഗിന്നസ് എന്നെ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചത്’.
Post Your Comments