GeneralLatest NewsTV Shows

പ്രണയ വാര്‍ത്ത വന്നതോടെ ആ പെണ്‍കുട്ടിയെ കെട്ടാന്‍ പറഞ്ഞു, എന്നാല്‍ അവനു ഇഷ്ടം വേറെ!! മകന്റെ വിവാഹത്തെ കുറിച്ച്‌ പ്രിയ ഗായകന്‍

ആദിത്യ ഏറെ നാളുകളായി പ്രണയത്തിലാണെന്നും ആ പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നും നേഹ കക്കര്‍

സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഉദിത് നാരായണ്‍. താരത്തിന്റെ മകന്‍ ആദിത്യ നാരായണ്‍ ജനപ്രീതി നേടിയ അവതാരകനാണ്. ഗായിക നേഹ കക്കറും അവതാരകനായ ആദിത്യ നാരായണും വിവാഹിതരാകുന്നു എന്നുള്ള വാര്‍ത്ത ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ്. നേഹ വിധി കര്‍ത്താവായുള്ള റിയാലിറ്റി ഷോയിലെ അവതാരകനാണ് ആദിത്യ. ഈ വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് ഗായകന്‍ ഉദിത് നാരായണ്‍.

ഇരുവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ മകനോട് നേഹയെ വിവാഹം കഴിക്കാന്‍ പറഞ്ഞുവെന്ന് ഉദിത് വെളിപ്പെടുത്തി. എന്നാല്‍ മകന്റെ താല്‍പ്പര്യം മറ്റൊന്നായിരുന്നു. പല തവണ വിവാഹത്തെ കുറിച്ച്‌ പറഞ്ഞുവെങ്കിലും ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍ പറയുകയായിരുന്നു. കൂടാതെ നേഹ നല്ലൊരു ഗായികയാണെന്നും ഉദിത് അഭിപ്രായപ്പെട്ടു.

അതേസമയം പ്രചരിച്ച വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച്‌ ഗായിക നേഹ രംഗത്തെത്തിയിരുന്നു. ആദിത്യ ഏറെ നാളുകളായി പ്രണയത്തിലാണെന്നും ആ പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നും നേഹ കക്കര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button