GeneralLatest NewsMollywood

ഗേള്‍ഫ്രണ്ടിനുവേണ്ടി എന്നെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. കരച്ചിലോടെ അലസാന്‍ഡ്ര

നിനക്കറിയാമല്ലോ ഞാന്‍ എങ്ങനെയാണ് അവനെ ഇവിടെ സപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന്. അതൊക്കെ ആത്മാര്‍ഥമായിരുന്നു. ഇപ്പോള്‍ കേറിവന്നിട്ട് ആ വ്യക്തി എന്നെക്കുറിച്ച് ഒന്നുംതന്നെ ചിന്തിക്കാതെ.. കുറച്ചെങ്കിലും ഒരു കടപ്പാട് ഉണ്ടായിരുന്നെങ്കില്‍ തിരിച്ചുവന്നിട്ട് എന്നെക്കുറിച്ച് ഇത്ര മോശമായ രീതിയില്‍ സംസാരിക്കില്ലായിരുന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രണയജോഡികള്‍ ആണെന്ന നിലയില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ മത്സരാര്‍ഥികളാണ് അലസാന്‍ഡ്രയും സുജോ മാത്യുവും. കണ്ണിനസുഖം മൂലം രണ്ടാഴ്ചയോളമാണ് ഇരുവരും ഹൗസില്‍നിന്നും മാറിനിന്നത്. കഴിഞ്ഞ ഞായറാഴ്ചയോടെ തിരിച്ചെത്തിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ മുന്‍പുണ്ടായിരുന്ന ഇഴയടുപ്പമില്ല. അലസാന്‍ഡ്രയുമായി ഗെയിമില്‍ നിലനില്‍ക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നതെ സുജോ പറഞ്ഞു. അലസാന്‍ഡ്ര അതിനെ കൂടുതലായി ഉള്‍ക്കൊണ്ടെന്നും സുജോ പലരോടും ആശയവിനിമയം നടത്തുന്നുണ്ട്. ജസ്ലയോട് കഴിഞ്ഞ ദിവസം ഇക്കാര്യം സംസാരിച്ച അലസാന്‍ഡ്ര സുജോയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന രീതിയിലാണ് ഇത് പങ്കുവച്ചത്.

സുജോ തന്നെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്ന് അലസാന്‍ഡ്ര പറയുന്നു. പുറത്തുപോയപ്പോള്‍ രജിത്തിനാണ് പിന്തുണയെന്ന് കണ്ട് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സുജോയ്ക്ക് എന്ത് വ്യക്തിത്വമാണുള്ളതെന്ന് ഫുക്രു ചോദിച്ചു. ‘നിനക്കറിയാമല്ലോ ഞാന്‍ എങ്ങനെയാണ് അവനെ ഇവിടെ സപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന്. അതൊക്കെ ആത്മാര്‍ഥമായിരുന്നു. ഇപ്പോള്‍ കേറിവന്നിട്ട് ആ വ്യക്തി എന്നെക്കുറിച്ച് ഒന്നുംതന്നെ ചിന്തിക്കാതെ.. കുറച്ചെങ്കിലും ഒരു കടപ്പാട് ഉണ്ടായിരുന്നെങ്കില്‍ തിരിച്ചുവന്നിട്ട് എന്നെക്കുറിച്ച് ഇത്ര മോശമായ രീതിയില്‍ സംസാരിക്കില്ലായിരുന്നു’, അലസാന്‍ഡ്ര പറഞ്ഞു. പക്ഷേ ജനം ഇതൊക്കെ കാണുന്നുണ്ടെന്നും അവര്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും ഫുക്രു അലസാന്‍ഡ്രയെ ആശ്വസിപ്പിച്ചു.

‘കുറച്ചെങ്കിലും കണ്ണില്‍ച്ചോര വേണ്ടേ, മനുഷ്യത്വം വേണ്ടേ? തനിക്കുവേണ്ടി ഇത്രയും കൂടെനിന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഞാന്‍ നശിപ്പിക്കുന്നതെന്ന് ചിന്തിക്കണം’, അലസാന്‍ഡ്ര തുടര്‍ന്നുപറഞ്ഞു. ബന്ധത്തില്‍ അലസാന്‍ഡ്രയാണ് സീരിയസ് ആയതെന്ന തരത്തിലാവും പുറത്ത് പോയിരിക്കുന്നതെന്ന് സൂരജ് അഭിപ്രായം പറഞ്ഞു. ‘എന്തുകൊണ്ട് (രജിത്തിനെ) സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ പുറത്ത് തനിക്ക് വളരെ മോശം പേരാണെന്നും അത് തിരിച്ചുപിടിച്ചേ പറ്റൂ എന്നുമാണ് എന്നോട് പറഞ്ഞത്’, സൂരജ് കൂട്ടിച്ചേര്‍ത്തു. ‘അതിനുവേണ്ടി പുള്ളിയുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നുണ്ട്, ഇത്രയും കാലം സത്യസന്ധമായി കൂടെനിന്ന എന്നെ തെറ്റുകാരിയാക്കി കാണിക്കുകയും ചെയ്യുന്നുണ്ട്’, അലസാന്‍ഡ്രയുടെ പ്രതികരണം

‘ഗേള്‍ഫ്രണ്ടിനുവേണ്ടി കൂടെനിന്ന ഒരു പെണ്‍കുട്ടിയെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. പക്ഷേ എനിക്ക് അതിലല്ല വിഷമം വരുന്നത്. ഒന്ന് ചിന്തിക്കാം, അവനുവേണ്ടി ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന്. ഞാന്‍ പഠിച്ച പാഠമാണ് അത്. ആള്‍ക്കാരെ ഇത്രയും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ലെന്നും ഇത്രയും ഇഷ്ടപ്പെടാന്‍ പാടില്ലെന്നും’, ഇടറിയ ശബ്ദത്തോടെ അലസാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യമോര്‍ത്ത് വിഷമിക്കാനേ പാടില്ലെന്ന് സൂരജ് അലസാന്‍ഡ്രയെ ആശ്വസിപ്പിച്ചു. ‘നീ വിഷമിക്കാനേ പാടില്ല., ഒരുപാട് പെണ്‍കുട്ടികളുടെ പ്രതീകമാണ് ഇവിടെ നീ. ഒരുപാട് പേരുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും’, സൂരജ് പറഞ്ഞു.

‘അവനെന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്. ഞാനിവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്. എനിക്ക് പേടിയില്ല. എന്നെ അങ്ങനെ തകര്‍ക്കാന്‍ പറ്റില്ല. ഞാന്‍ വിട്ടുകൊടുക്കില്ല. ആ വാശിക്കാണ് ഞാന്‍ കേറി വന്നിരിക്കുന്നത്. ഞാന്‍ അവനെ പേടിച്ചല്ല ഇവിടെ നില്‍ക്കുന്നത്. പക്ഷേ അവന്‍ എന്നെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നത്’, അലസാന്‍ഡ്ര പറഞ്ഞവസാനിപ്പിച്ചു.

കടപ്പാട്: ഏഷ്യനെറ്റ്

shortlink

Related Articles

Post Your Comments


Back to top button