ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു മഞ്ജു പത്രോസ്. ഷോയിൽ രജിത് കുമാറുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പലപ്പോഴും വലിയ വാദപ്രതിവാദങ്ങളിലേക്കും കയ്യാങ്കളിയിലേക്കും വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ പുറത്ത് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ വെറുപ്പും മഞ്ജു നേടിയിരുന്നു. തുടർന്ന് ഷോയിൽ നിന്നും പുറത്തുപോരുമ്പോള്‍ ഈ പ്രശ്നങ്ങളെല്ലാം തീര്‍ത്താണ് മഞ്ജു പോയത്. തനിക്ക് വ്യക്തിപരമായി അദ്ദേഹത്തോട് പ്രശ്നങ്ങളില്ലെന്നും, അദ്ദേഹം എല്ലാവരോടും അടുക്കാന്‍ ശ്രമിക്കണമെന്നും മഞ്ജു പറഞ്ഞു.
.
ഇപ്പോഴിതാ മഞ്ജുവിന്റെ പിറന്നാളായ ഇന്ന് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അവരുടെ പേജായ ബ്ലാക്കീസിലൂടെ. സുഹൃത്തായ സിമിയും മറ്റു കൂട്ടുകാരും ചേര്‍ന്നാണ് മഞ്ജുവിന് പിറന്നാള്‍ ഒരുക്കിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾക്ക് താഴെ ചിലരുടെ കമന്റുകളാണ് ശ്രദ്ധേയമാകുന്നത്. ജന്മദിനാശംസകള് മഞ്ജു.. ദൈവം അനുഗ്രഹിക്കട്ടെ.. ഇത് ഡിആര്‍കെ പറയാന്‍ പറഞ്ഞതാണ് അകത്തായതുകൊണ്ടാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ മഞ്ജു എന്ന വ്യക്തിയിലുള്ള കാലകരിയോട് വിദ്വേഷം ഒന്നും ഇല്ല ജന്മദിനാശംസകൾ, എന്നാൽ മഞ്ജു എന്ന വ്യക്തിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും ചിലർ പറയുന്നു.
Post Your Comments