പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി തുടരുകയാണ്. എന്നാൽ കലാപത്തിൽ വളരെ കുറച്ച് ബോളിവുഡ് – കോളിവുഡ് – ടോലിവുഡ് സിനിമാ താരങ്ങള്‍ മാത്രമാണ് ഇത്തരം വിഷയങ്ങളോട് മയത്തോടെയെങ്കിലും പ്രതികരിച്ചത്. എന്നാല്‍ മലയാളത്തില്‍ നിന്നും ഒരു താരം പോലും ഡൽഹി കലാപത്തിൽ വാ തുറന്നില്ല എന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണ ശേഷിയില്ലാത്ത സിനിമാ താരങ്ങളെ കളിയാക്കി ഹരീഷ് എത്തിയിരിക്കുന്നത്. ഞങ്ങള്‍ സിനിമാക്കാര്‍ തിരക്കിലാണ്, അതുകൊണ്ട് ഇത്തരം വിഷയത്തോട് പ്രതികരിക്കാന്‍ സമയമില്ലെന്നും ആക്ഷേപഹാസ്യത്തോടെ ഹരീഷ് പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകൾ :
എല്ലാവരെയും പോലെയല്ല ഞങ്ങള്‍ സിനിമാക്കാര്‍. രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാന്‍ സമയം കിട്ടില്ല. എന്തെന്നാല്‍ ഞങ്ങള്‍ സിക്‌സ് പാക്‌സും എയിറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും വേണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. ഒരുപാട് തിരക്കുള്ള ആള്‍ക്കാരാണ് ഞങ്ങള്‍.
എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയാല്‍ അതേ കുറിച്ച് ഞങ്ങള്‍ സിനിമയുണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങളുെട കൂടെ നില്‍ക്കണം. എന്തെന്നാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്- എന്ന് പറഞ്ഞ് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് പാടിക്കൊണ്ട് ‘ഹേ ഹമാര ഡിജിറ്റല്‍ ഇന്ത്യ ഹേ’ എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.
Post Your Comments