ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിൽ മലബാറിലെ ഫുട്ബോൾപശ്ചാത്തലത്തിലൂടെ രണ്ട് ഫുട്ബോൾപ്രേമികളുടെ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
തൻറെ ഫേസ്ബുക്കിലൂടെയാണ് പെപ്പെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഈ ചിത്രം ‘നവാഗതനായ നിഖിൽ പ്രേംരാജാണ് തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്. നായകനായ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസ്സുകാരനായ ഉമ്മർ എന്ന കഥാപാത്രവും തമ്മിലുള്ള ആന്മബന്ധത്തിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്.
മലയാളികളുടെ പ്രിയതാരം പെപ്പെ എന്ന ആന്റണി വർഗീസിനുപുറമേ, സൈജു കുറുപ്പ്, ബാലു വർഗീസ്, ലുക്മാൻ, ഐ.എം. വിജയൻ, ദിനേശ് മോഹൻ (മുംബൈ), അർച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ അണിനിരക്കുന്നു. നായിക പുതുമുഖമാണ്.
ആനപ്പറമ്പിലെ വേൾഡ് കപ്പെന്ന ചിത്രത്തിൻെ സംഗീതം: ജേക്സ് ബിജോയ്. ഛായാഗ്രഹണം: ഫെയ്സ് സിദ്ദിഖ്. എഡിറ്റിങ്: നൗഫൽ അബ്ദുള്ള. അച്ചാപ്പു മൂവി മാജിക് & മാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റാൻലി ഫൈസൽ ലത്തീഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
Post Your Comments