
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധയമായ താരമാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ട്രോളുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരേയുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവയില്‍ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പ്രയാഗ. മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്.
‘ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള് ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്, വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം- പ്രയാഗ പറഞ്ഞു.
Post Your Comments