CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് ഇന്ത്യന്‍ സ്ത്രീകളെയാണ് ഇഷ്ടം’ ; പ്രണയബന്ധം വെളിപ്പെടുത്തി സുഡാനി താരം സാമുവല്‍ അബിയോള റോബിന്‍സണ്‍

മുന്‍ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുകയായിരുന്ന ഞാൻ തമാശയ്ക്കാണ് 'നമ്മുക്ക് ഡേറ്റ് ചെയ്താലോ' എന്ന ആശയം ഇഷയ്ക് മുന്‍പിലേക്ക് വയ്ക്കുന്നത്

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സോഷ്യൽ മീഡിയയിലും സജീവമായ സാമുവല്‍ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി ഇപ്പോഴിതാ തന്റെ കാമുകിയെ പരിചയപ്പെടുത്തുകയാണ് സാമുവല്‍. താന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും തന്റെ പ്രണയിനിയെ കാണാന്‍ വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നും നടന്‍ പറയുന്നു.

‘ എനിക്ക് ഇന്ത്യന്‍ സ്ത്രീകളെ ഇഷ്ടമാണ്. പക്ഷെ എന്റെ കാമുകിയുടെ ദേശം അല്ല എന്നെ അവളിലേക്ക് ആകര്‍ഷിച്ചത്. അത് അവളുടെ ഹൃദയവും അലിവുള്ള വ്യക്തിത്വവുമായിരുന്നു. ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ഞാനും ഇഷയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തീരുമാനമെടുത്തത്. എന്റെ കാര്യത്തില്‍ ഇതുവരെ സംഭവിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കാര്യമാണ് ഞാന്‍ അവളെ കണ്ടുമുട്ടിയത്. ഒരു സുഹൃത്ത് വഴിയാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ഞാനുമായി ഇത്രയും ചേരുന്ന ഒരാളെ ഇതുവരെയും ഞാൻ കണ്ടിട്ടില്ല. ഇതോടെ എന്നില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ പൂര്‍ണമായി മാറി.’

മുന്‍ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുകയായിരുന്ന ഞാൻ തമാശയ്ക്കാണ് ‘നമ്മുക്ക് ഡേറ്റ് ചെയ്താലോ’ എന്ന ആശയം ഇഷയ്ക് മുന്‍പിലേക്ക് വയ്ക്കുന്നത്. എന്നാൽ തുടക്കത്തില്‍ തമാശയായിട്ടാണ്  ഇഷ എടുത്തതെങ്കിലും പിന്നീട് പതുക്കെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വരുകയായിരുന്നു.  വിവാഹത്തിന്റെ കാര്യം ഇപ്പോള്‍ ചിന്തിക്കുന്നില്ല, ഞങ്ങള്‍ എന്‍ഗേജ്ഡ് ആയാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വിവരം അറിയിക്കും സാമുവല്‍ പറഞ്ഞു.

ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button