മലയാള സിനിമയില്‍ താനുമായി ബന്ധപ്പെട്ട ചില ഉടക്കിന്റെ കഥകള്‍ പങ്കുവെയ്കുകയാണ് സകലകലാവല്ലഭനായ ശ്രീകുമാരന്‍ തമ്പി. അതില്‍ ഏറ്റവും പ്രധാനം ദേവരാജന്‍ മാസ്റ്ററുമായുള്ള സ്വര ചേര്‍ച്ചയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു, മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വം എന്ന് കരുതുന്ന പ്രേം നസീറിനോട് പോലും തനിക്ക് വഴക്കടിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാണ് ശ്രീകുമാരന്‍ തമ്പി തുറന്നു പറയുന്നു.
‘മലയാള സിനിമയിലെ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയായ പ്രേം നസീറിനോട് പോലും ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഞാന്‍ വഴക്കടിച്ചിട്ടുണ്ട്. ഞാന്‍ പ്രതികരിച്ചത് പോലെ തിരികെ പ്രതികരിച്ചവരില്‍ എന്നെ ഞെട്ടിച്ചത് ദേവരാജന്‍ മാസ്റ്ററാണ്. അദ്ദേഹത്തോട് അങ്ങേയറ്റം ഭക്തിയും ബഹുമാനവും നിലനില്‍ക്കെ ആദ്യ സമയത്ത് അടുത്തു ഇടപഴകിയപ്പോള്‍ ദേഷ്യം വന്നിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങളില്‍ എന്റെ വരികള്‍ക്ക് സ്ഥാനമില്ലാതെ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് സംസാരിച്ചു. അന്ന് എന്റെ പ്രായം 27 വയസാണ്. എന്തിനാണ് എന്റെ സിനിമകളൊക്കെ കട്ട് ചെയ്തതെന്ന് ഞാന്‍ മാസ്റ്ററോട് ചോദിച്ചു.’തന്റെ ധിക്കാരമാണ് അതിനു കാരണമെന്നായിരുന്നു’ അദ്ദേഹത്തിന്റെ മറുപടി. ‘താന്‍ നിഷേധിയാണ്, വയലാര്‍ പോലും എന്റെ മുന്നില്‍ നിന്ന് ഇങ്ങനെ സംസാരിക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞു, ഇത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു ‘എന്നെക്കാള്‍ വലിയ നിഷേധിയാണ് മാഷ്, എന്താ ഇവിടെ ഒരു നിഷേധി മാത്രമേ പാടുള്ളോ?’, അത് കേട്ടതും ദേവരാജന്‍ മാസ്റ്റര്‍ എന്നെ നോക്കിയിട്ട് പറഞ്ഞു. ‘ഞാനും വയലാറുമൊക്കെ ഒരു ടീമായിട്ടു ഇങ്ങനെ നില്‍ക്കുകയാണ് അത് കൊണ്ട് അത് ശരിയാകില്ല. നിങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തിയൊക്കെ ഉണ്ടല്ലോ’. മാഷിന്റെ സംസാരം എനിക്ക് വല്ലാത്ത ഫീലുണ്ടാക്കി. ‘മാഷ് വിചാരിച്ചിരിക്കുന്നതെന്താ മാഷ് ട്യൂണ്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ പുറത്തു പോകും എന്ന് കരുതിയോ?. മാഷിന്റെ ഹാര്‍മോണിസ്റ്റ് ട്യൂണ്‍ ചെയ്താലും എന്റെ ഗാനങ്ങള്‍ ഇവിടെ ഹിറ്റാകും എന്നായിരുന്നു എന്റെ മറുപടി’.
Post Your Comments