ബിഗ്ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ദിയ സന സാമൂഹിക പ്രവത്തനത്തില്‍ സജീവമായ ഒരാളാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം സീസണിലെ മത്സാര്‍ത്ഥികളെ കുറിച്ചും ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ദിയ പങ്കുവച്ചു.
”സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിന്നാണ് താന്‍ ബിഗ്ബോസ് ഷോയിലേക്ക് എത്തിയത്. ബിഗ്ബോസ് ഒന്നാം സീസണിന്റെ പ്രത്യേകത തന്നെ എല്ലാവരും ജനുവിനായിരുന്നു. ആര്‍ക്കിടയിലും ഒരു ഫേക്ക് അറ്റംപ്റ്റ് കണ്ടു എന്ന് പറയാന്‍ കഴിയില്ലായിരുന്നു. ബിഗ്ബോസ് സീസണ് ഒന്നാം സീസണിലെ ഒരു മത്സാര്‍ത്ഥിയെ കുറിച്ച് പോലും പുറത്ത് അത്തരത്തില്‍ ഒരു അനുഭവമില്ല.” ദിയ പറഞ്ഞു. മതപരമായ വേര്‍തിരിവ് ഹൗസില്‍ ചിലര്‍ പുലര്ത്തിയാതായും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രണ്ടാം സീസണിന്റെ അവസ്ഥ അങ്ങനെയല്ലെന്നാണ് ദിയയുടെ അഭിപ്രായം. ” ഗെയിം കാണുമ്ബോള്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ട്. ഫേക്ക് കളിക്കാന്‍ വന്നവര്‍ ഏതെന്നും ജനുവിന് ആരൊക്കെയെന്നും. മത്സരാര്‍ത്ഥികളുടെ സ്വഭാവം വച്ച് എനിക്ക് വ്യക്തിപരമായി ഈ സീസണില്‍ ഇഷ്ടപ്പെട്ടത് എലീനയെയാണ്. എന്റെ അടുത്ത അനിയത്തി കുട്ടിയെ പോലെയാണ് അവള്. അതുപോലെ തന്നെയാണ് എനിക്ക് ജെസ്ലയും. ഇവരെ രണ്ടുപേരേയും എനിക്ക് കൂടുതല്‍ ഇഷ്ടപ്പെടാനുള്ള കാരണം ഇവര്‍ കുറച്ച് കൂടി റിയലാണ്. ഇവരൊക്കെ തങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും രണ്ടുപേരും റിയലാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫുക്രു എന്ന മത്സരാര്‍ത്ഥിയും വ്യക്തിപരമായി അതുപോലെ തന്നെയാണ്. ഞാന്‍ പുറത്ത് എന്താണോ കണ്ടത് അത് തന്നെയാണ് അവന് ബിഗ്ബോസിനകത്ത്.”
ഉമ്മ, മകന്, വാപ്പ അടങ്ങുന്ന കുടുംബമാണ് എന്റേത്. എന്റെ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു. എന്റെ ജീവിത്തതില്‍ ഏറ്റവും ക്ലോസ് എന്റെ മകന് തന്നെയാണ്. നല്ലൊരു സ്പോര്‍ട്സ് പ്ലയറാണ് അവന്, നല്ല രീതിയില്‍ പാട്ട് പാടും.അവന് വേണ്ടിയാണ് ജീവിക്കുന്നത് പോലും. എന്റെ കുടുംബമാണ് എനിക്ക് എല്ലാം,. എനിക്ക് നേകെ വരുന്ന ആക്രമങ്ങള്‍ സഹിക്കാം. പക്ഷേ എന്റെ കുടുംബത്തിന് നേര്ക്കാകുമ്ബോള് ഭയം തോന്നാറാണ്. ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവന് ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.
Post Your Comments