GeneralLatest NewsNEWS

കുരങ്ങന്റേതുപോലുള്ള അക്‌സെസ്സറികൾ ; ഫാഷൻ ഷോക്കെതിരെ വൻ വിമർശനം

ചുവന്ന് തടിച്ച ചുണ്ടുകളും വലിയ ചെവികളും കട്ടിയുള്ള പുരികങ്ങളുമാണ് വസ്ത്രത്തിനൊപ്പം അണിയാനായി ഒരുക്കിയിരുന്നത്.

അമേരിക്കയിലെ ഒരു ഫാഷൻ ഡിസൈനിങ് സ്കൂളിൽ നടന്ന ഫാഷൻ ഷോയാണ് ഇപ്പോൾ വൻ ചർച്ചകൾക്കും വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നത്. ഫാഷൻ ഷോയിൽ അണിയാൻ നൽകിയ  അക്‌സെസ്സറികൾ ഉപയോ​ഗിക്കാൻ ആഫ്രിക്കൻ-അമേരിക്കൻ മോഡലായ ആമി ലെഫെവ്രെ വിസമ്മതിച്ചതാണ് വിവാദത്തിന് കാരണമായത്.

വംശീയാധിക്ഷേപം നടത്തുന്ന തരത്തിലുള്ള വസ്തുക്കളാണ് തനിക്ക് അണിയാൻ തന്നതെന്നും അത് അണിഞ്ഞ് റാംപിൽ നടക്കാൻ കഴിയില്ലെന്നും ആമി ലെഫെവ്രെ അറിയിച്ചു. ഇതിന് പിന്നാലെ രൂക്ഷവിമർശനങ്ങളാണ് പരിപാടി സംഘടിപ്പിച്ച കോളേജിനെതിയരെയും ആക്സസറിസുകൾ തയ്യാറാക്കിയ ഡിസൈനർക്കുമെതിരെ ലോകത്തിന്റെ നാനഭാ​ഗത്തുനിന്നും ഉയർന്നത്.

ചുവന്ന് തടിച്ച ചുണ്ടുകളും വലിയ ചെവികളും കട്ടിയുള്ള പുരികങ്ങളുമാണ് വസ്ത്രത്തിനൊപ്പം അണിയാനായി ഒരുക്കിയിരുന്നത്. ഷോയിൽ പങ്കെടുക്കാനെത്തിയ ആമി ലെഫെവ്രെ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ മോഡലുകളും ലഭിച്ച വസ്ത്രങ്ങളും ആക്സസറിസുകളും അണിഞ്ഞ് റാംപിലെത്തി. എന്നാൽ, ആമി ലെഫെവ്രെ ഡിസൈനർ വസ്ത്രം മാത്രം ധരിച്ചാണ് റാംപിലെത്തിയത്. കുരങ്ങൻമാരുടെതു പോലുള്ള വലിയ ചെവിയും ചുണ്ടുകളുമായിരുന്നു വസ്ത്രത്തിന് ഉപയോ​ഗിച്ചിരുന്ന ആക്സസറിസുകൾ. അത് താൻ അണിയില്ലെന്നും ആമി ലെഫെവ്രെ വ്യക്തമാക്കി. ഇതോടെയാണ് കടുത്ത വംശീയാധിക്ഷേപമാണ് ഷോയിൽ നടന്നതെന്ന വിമർശനം ഉയരാൻ തുടങ്ങിയത്.

shortlink

Post Your Comments


Back to top button