മലയാളത്തിലെ പുതുതലമുറയില്‍പ്പെട്ട ഏറ്റവും മികച്ച മൂന്ന് സംവിധയകരുടെ ലിസ്റ്റില്‍ ദിലീഷ് പോത്തന് എന്ന പേര് തീര്‍ച്ചയായും ഉണ്ടാകും. ഇത് വരെ രണ്ടു സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും ആ രണ്ടു സിനിമകളും മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കി തന്ന സിനിമകളാണ്. റിയലസ്റ്റിക് സ്വഭാവമുള്ള സിനിമകള്‍ ചെയ്യുന്ന ദിലീഷ് പോത്തന് തന്റെ സിനിമയിലും നാടകീയതയുടെ അംശമുണ്ടെന്നു തുറന്നു പറയുകയാണ് അത് പ്രേക്ഷകന് റിയലായിട്ടു തോന്നുന്നത് അവരുടെ കഥയായി അല്ലെങ്കില്‍ നമുക്കിടയില്‍ നടക്കുന്ന കഥയായി കണകറ്റ് ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാണെന്നും ദിലീഷ് പോത്തന് പറയുന്നു.
എന്റെ സിനിമയിലും നാടകീയതയുണ്ട്. അത് അവര്‍ക്കിടയില്‍ നടന്നേക്കാവുന്ന കഥയായിട്ട് പ്രേക്ഷകന് അനുഭവപ്പെടുന്നത് കൊണ്ടാണ് റിയലസ്റ്റിക് ആയിതോന്നുന്നത്. ഞാന്‍ വളരെ സമയമെടുത്തെ ഒരു കഥയിലേക്ക് വരാറുള്ളൂ. സിനിമാഭിനയമുള്ളതിനാല് എനിക്ക് സിനിമ സംവിധാനം ചെയ്തു സാമ്പത്തികം കണ്ടെത്തേണ്ട കാര്യമില്ല. അത് വലിയ ഒരു ഭാഗ്യമാണ്. അല്ലെങ്കില്‍ ഞാന്‍ എന്റെ നിലനില്പ്പ്കൂടി സംവിധാനം ചെയ്യുമ്പോള്‍ നോക്കേണ്ടി വരും. എനിക്ക് ഒരു സംവിധായകന്റെ ലുക്ക് ഉണ്ടെന്ന് പറഞ്ഞാണ് ആഷിക് ചേട്ടന് ഉള്‍പ്പടെയുള്ളവര്‍ എന്നെ സാള്‍ട്ട് ആന്‍ഡ് പെപ്പെറില്‍ അഭിനയിപ്പിച്ചത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന് പറയുന്നു.
Post Your Comments