സീരിയൽ വിരോധികളെ പോലും ആരാധകരാക്കി ആയിരം എപ്പിസോഡ് മറികടന്ന് വിജയകരമായി മുന്നേറുകയാണ് ഉപ്പും മുളകും. കൃതൃമത്വം ഇല്ലാത്ത അഭിനയ ശൈലിയാണ് ഉപ്പും മുളകിന് ഇത്രയധികം ജനപ്രിതി നേടി കൊടുത്തത്. ഇപ്പോഴിതാ പരമ്പരയെ കുറിച്ചുള്ള ഗോസിപ്പുകൾ തല പൊക്കി തുടങ്ങിരിക്കുകയാണ്. ഉപ്പും മുളകിലെ പ്രധാന കഥാപാത്രമായി എത്തുന്ന ലച്ചുവിന്റെ വിവാഹം വളരെ ആര്ഭാടമാക്കിയാണ് അണിയറപ്രവർത്തകർ നടത്തിയത്. ഇതോടെ ലച്ചു പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു . ലച്ചുവില്ലെങ്കിലും പ്രേക്ഷക പ്രീതിയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വളരെ ഗംഭീരമായിട്ടാണ് ഉപ്പും മുളകും മുൻപോട്ട് പോയിരുന്നത്. ഇതിനിടെയാണ് പ്രധാന കഥാപാത്രങ്ങളായ ബാലുവും നീലുവും കുട്ടികളും പരമ്പരയിൽ പ്രത്യക്ഷപെടാതെയാകുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ പരമ്പരയിൽ എത്താതെ ആയപ്പോൾ മുതൽ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ചാനലിനെയും സീരിയൽ സംഘാടകരെയും അറിയിച്ചുരുന്നു. ഉപ്പും മുളകും എന്ന പേര് മാറ്റി ചേമ്പും ചേനയും എന്നാക്കുന്നതാ നല്ലത് കാര്യം കാണുമ്പം ചൊറിച്ചില് വരുന്നു എന്നാണ് ഒരാൾ പറയുന്നത്. ബാലു ചേട്ടനും നീലു ചേച്ചിയും പിള്ളേരും ഇല്ലാത്തതുകൊണ്ട് ഇതിനെ എങ്ങനെ ഉപ്പും മുളകും എന്ന് പറയും ചപ്പും ചവറും എന്ന് വിളിച്ചാൽ പോരെ അതാണ് ഇപ്പോൾ ചേരുന്നത്…………….. വെറുപ്പിച്ച് കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ. ഞാൻ കാണൽ നിർത്തി. ചവർ എന്ന് പോലും പറയുന്നില്ല അതിലും എത്രയോ താഴെയാണ്……………….. ഇത് കാണുന്ന പ്രേക്ഷകരെ വെറും ഊളകൾ ആക്കരുത്…………. എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
എന്നാൽ ഇതിൽ അഭിനയിക്കുന്ന താരങ്ങളോ, ചാനൽ സംഘാടകരോ യാതൊരു പ്രതികരണവും നൽകാഞ്ഞത് മൂലം താരങ്ങൾ മടങ്ങി എത്തും എന്ന് തന്നെയായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷയും. എന്നാൽ ഉപ്പും മുളകിലും,അഭിനയിക്കുന്ന താരങ്ങളും ചാനൽ സംഘാടകരും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ ആണ് പരമ്പരയിൽ താരങ്ങൾ പ്രത്യക്ഷപെടാത്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Post Your Comments