മലയാളി പ്രേക്ഷകരുടെ മഹത്തായ ക്ലാസിക് സിനിമകളില്‍ ഒന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍- മമ്മൂട്ടി ടീമിന്റെ ‘മതിലുകള്‍’. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാതന്ത്ര്യ സമരകാലത്തെ ജയില്‍ ജീവിതം പറഞ്ഞ മതിലുകള്‍ മമ്മൂട്ടിയുടെ അഭിനയ സിദ്ധി കൊണ്ടും അടൂരിന്റെ സംവിധാന മികവ് കൊണ്ടും ലോക സിനിമയില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച ബാബു നമ്പൂതിരി ആ സിനിമയുടെ ഓര്‍മ്മകളിലേക്ക് വീണ്ടും ഇറങ്ങിചെല്ലുകയാണ്.
‘എനിക്ക് വലിയ അഭിനയ പ്രധാന്യമുള്ള കഥാപാത്രമൊന്നുമായിരുന്നില്ല ‘മതിലുകള്‍’ എന്ന സിനിമയില്‍ ഉണ്ടായിരുന്നത്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ വ്യത്യസ്തമായ സംവിധാന പരിചരണരീതി പഠിക്കാന്‍ കഴിഞ്ഞു. അതില്‍ അഭിനയിക്കുന്ന ഒരു ചെറിയ നടന്‍ പോലും ആ ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ സിനിമയിലെ കോസ്റ്റ്യൂം ധരിച്ചു നില്‍ക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അയാളുടെ രംഗമെടുത്താലും ഇല്ലെങ്കിലും ചിത്രീകരണ വേഷത്തില്‍ തന്നെ അയാള്‍ തന്റെ കണ്മുന്നില്‍ ഉണ്ടാകണമെന്നത് അടൂര്‍ സാറിനു നിര്‍ബന്ധമായിരുന്നു. ആര്‍ട്ടിസ്സ്റ്റുകളും ടെക്നീഷ്യന്മാരും സെറ്റിലുള്ള സൗകര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടോണം. അത് മമ്മൂട്ടിയായാലും അങ്ങനെ തന്നെയാണ്. ഒരു ടിവി ചാനലിനു അനുവദിച്ച അഭിമുഖത്തിലായിരുന്നു ബാബു നമ്പൂതിരി മതിലുകള്‍ സിനിമയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മനസ്സ് തുറന്നത്’.
Post Your Comments