CinemaGeneralLatest NewsMollywoodNEWS

‘നടുവിന് പ്രശ്‌നമാണെന്ന് പറഞ്ഞാണ് പോയത്, പക്ഷേ നന്നാക്കാന്‍ വിട്ടതാണെന്ന് തോന്നുന്നു’ ; പവനെ അന്വേഷിച്ച സുജോയോട് പാഷാണം ഷാജി

ബിഗ് ബോസിൽ നിന്നും മാറിനിന്ന ഞങ്ങളുടെ ലൈഫ് ഭയങ്കര ബോറായിരുന്നു ഷാജിച്ചേട്ടാ. കണ്ണൊക്കെ കെട്ടിയാ പുറത്ത് കൊണ്ടുപോയിരുന്നത്.

ബിഗ് ബോസിന്റെ അമ്പതാം ദിനത്തൽ കണ്ണിനസുഖം മൂലം പുറത്തേക്ക് പോയ സുജോ, രഘു, അലസാന്‍ഡ്ര എന്നിവർ തിരിച്ചെത്തിരിക്കുകയാണ്. ഒപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും ഹൗസിലെത്തി. എന്നാൽ തിരിച്ചെത്തിയ സുജോ പാഷാണം ഷാജിയോട് സംസാരിക്കവെ തന്റെ ബന്ധു കൂടിയായ പവന്‍ ജിനോ തോമസിന്റെ കാര്യമാണ് പ്രധാനമായും അന്വേഷിച്ചത്.

പവന്‍ എന്ന് പോയെന്നും ഇനി തിരിച്ച് വരില്ലേയെന്നുമൊക്കെ സുജോ ഷാജിയോട് ചോദിച്ചു. നടുവിന് പ്രശ്‌നമാണെന്ന് പറഞ്ഞാണ് പവന്‍ പോയതെന്നും നന്നാക്കാന്‍ വിട്ടതാണെന്ന് തോന്നുന്നുവെന്നും ഷാജി സുജോയോട് പറഞ്ഞു. പവന്‍ എങ്ങനെയാണ് പോയതെന്നും തിരിച്ചുവരില്ലേ എന്നുമായിരുന്നു സുജോയ്ക്ക്  അറിയേണ്ടത്. ഒഴിവാക്കി പോയതാണെന്ന് ഷാജി മറുപടി പറഞ്ഞു . പവന്‍ തന്നെയാണോ പോകാന്‍ ആവശ്യപ്പെട്ടതെന്ന് സുജോയുടെ അന്വേഷണം. ‘അവന്‍ തന്നെ പറഞ്ഞതാ, നില്‍ക്കാന്‍ പറ്റില്ലെന്ന്’, ഷാജി പറഞ്ഞു. എന്നാൽ അവന്‍ എന്ത് പണിയാ അല്ലേ കാണിച്ചത്, ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം കിട്ടിയിട്ട്.. എത്ര കഷ്ടപ്പെട്ടിട്ടാ എല്ലാവരും ഇതിനകത്ത് വന്നത്, അല്ലേ. പക്ഷേ എത്ര ദിവസം നിന്നു ഷാജിച്ചേട്ടാ, ഞങ്ങള്‍ പോയിക്കഴിഞ്ഞിട്ട് എത്രദിവസം ഉണ്ടായിരുന്നു അവന്‍’, സുജോ വീണ്ടും ചോദിച്ചു. നിങ്ങള്‍ക്കൊപ്പം ചികിത്സയ്ക്കായി പോയി തിരിച്ചുവന്ന് അധികം വൈകാതെ പവന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പോയെന്ന് ഷാജി മറുപടി പറഞ്ഞു.

ബിഗ് ബോസിൽ നിന്നും മാറിനിന്ന ഞങ്ങളുടെ ലൈഫ് ഭയങ്കര ബോറായിരുന്നു ഷാജിച്ചേട്ടാ. കണ്ണൊക്കെ കെട്ടിയാ പുറത്ത് കൊണ്ടുപോയിരുന്നത്. ആരാ അപ്പുറത്തും ഇപ്പുറത്തും ഉള്ളതെന്ന് പോലും അറിയില്ലായിരുന്നു. രഘുവൊക്കെ ഇവിടെ ഉണ്ടെന്നറിഞ്ഞത് രണ്ട് ദിവസം മുന്‍പാണ് സുജോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button