മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് കാവ്യ മാധവന്‍. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും മാറി നിൽക്കുകയാണ് കാവ്യ മാധവന്‍. എങ്കിലും പൊതു പരുപാടികളിലും മറ്റും ദിലീപിനൊപ്പവും തനിച്ചും കാവ്യാ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ആറു വര്‍ഷം മുന്‍പ് ഒരു അവാര്‍ഡ് വേദിയില്‍ കാവ്യ മാധവന്‍ നടത്തിയ ഒരു പ്രസംഗമാണ് യൂട്യൂബില്‍ വൈറലാകുന്നത്. 2013ല്‍ സൈമ പുരസ്കാരങ്ങളിലെ പ്രത്യേക പുരസ്‌കാരം നടന്‍ മാധവനില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം കാവ്യ പറഞ്ഞ ഒരു രസകരമായ ഒരു സംഭവമാണ് ശ്രദ്ധ നേടുന്നത്.
‘ഞാന്‍ മലയാളത്തില്‍ പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാച്ചാല്‍ പുള്ളിക്ക് അറിയണ ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ’ എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില്‍ തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്. സംഭവം ഇതാണ്.
“എന്‍റെ പേര് കാവ്യ മാധവന്‍. ഞാന്‍ അഭിനയിച്ച് തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്… പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. അപ്പോഴാണ് പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്‍റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.”
“നോ പ്രോബ്ലം. എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്… ‘അഡ്‌ജസ്റ്റ് ചെയ്യാം’ എന്ന്.” ഏഴു വര്‍ഷങ്ങളോളം പഴക്കമുള്ള ഈ സംഭവത്തിന്‍റെ വീഡിയോ സൈമയാണ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ അടുത്തിടെ പങ്കുവെച്ചത്.
Post Your Comments