സിദ്ധിഖ് – ലാല്‍ ടീം സംവിധാന രംഗത്ത് തുടക്കം കുറിച്ച ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’. 1989-ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. സായ്കുമാര്‍ എന്ന പുതുമുഖ നടനെ പരിചയപ്പെടുത്തിയ ചിത്രം ഇന്നസെന്റ്. മുകേഷ് തുടങ്ങിയവരുടെ ഹ്യൂമര്‍ നമ്പരുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലാല്‍.
‘റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ കാണാന്‍ മലയാളത്തിലെ ഒരു പ്രമുഖ താരം അദ്ദേഹത്തിന്റെ രണ്ടു മക്കളെയും കൂട്ടി തിയേറ്ററില്‍ പോയിരുന്നു. സിനിമ കണ്ടു കഴിഞ്ഞു അദ്ദേഹത്തിന്റെ മക്കള്‍ എവിടെയും ചിരിച്ചില്ല എന്നായിരുന്നു കമന്റ്. ഇതറിഞ്ഞ സിദ്ധിഖ് പറഞ്ഞത് അദ്ദേഹത്തിന്റെ മക്കളെ എത്രയും പെട്ടെന്ന് ഏതേലും ഡോക്ടറെ കാണിക്കണമെന്നായിരുന്നു’.
തിയേറ്ററില്‍ ആളുകള്‍ നിര്‍ത്താതെ ചിരിച്ച റാംജിറാവു സ്പീക്കിംഗ് മലയാള സിനിമയില്‍ സ്വാഭാവിക ഹ്യൂമര്‍ ശൈലിക്ക് പുതിയ പരിവേഷം നല്‍കുകയായിരുന്നു. ചിരിയുടെ മാലപ്പടക്കം തീര്‍ത്തു മത്തായിച്ചനും പിള്ളേരും കേരളത്തില്‍ ഇരുന്നോറോളം ദിവസങ്ങള്‍ തകര്‍ത്തോടി. റാംജിറാവു സ്പീക്കിംഗിന്‍റെ സ്വീക്വലായി വന്ന ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ വേണ്ടത്ര വിജയം നേടിയിരുന്നില്ല.
Post Your Comments