സംവിധായകന്‍ വിനയനാണ് ഊമപെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നടന്‍ ഇന്ദ്രജിത്ത് സുകുമാരനെ സിനിമാ ലോകത്ത് പരിചയപ്പെടുത്തുന്നത്. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങള്‍ ചെയ്ത ഇന്ദ്രജിത്ത് മിഴി രണ്ടിലും പോലെയുള്ള സോഫ്റ്റ് പ്രണയ നായകനായും വേഷമിട്ടിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമയാണ് ഇന്ദ്രജിത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്.
ലാല്‍ ജോസ് എന്ന സംവിധായകന്‍ തന്റെ സിനിമയില്‍ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള ആക്ടറാണ് ഇന്ദ്രജിത്ത്, ലാല്‍ ജോസിനു മുന്‍പില്‍ ഇന്ദ്രജിത്തിന്റെ കാര്യം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയായ പൂര്‍ണിമയായിരുന്നു. ലാല്‍ ജോസിന്റെ സിനിമയില്‍ ഇന്ദ്രജിത്ത് അഭിനയിക്കും മുന്‍പേ ലാല്‍ ജോസ് തന്നെ സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം അരങ്ങേറുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ഭാവത്തിന്റെ സെറ്റില്‍ വെച്ച് ലാല്‍ ജോസിന്റെ ഫോണില്‍ നിന്നായിരുന്നു പൂര്‍ണിമ തന്റെ പ്രണയ നായകനായ ഇന്ദ്രജിത്തിനെ വിളിച്ചിരുന്നത്, അങ്ങനെ ലാല്‍ജോസും ഇന്ദ്രജിത്തും തമ്മില്‍ നല്ല സൗഹൃദത്തിലാകുകയും അടുത്ത തന്റെ സിനിമയിലെ വില്ലന്‍ വേഷത്തിനായി ഇന്ദ്രജിത്തിനെ ലാല്‍ ജോസ് ക്ഷണിക്കുകയും ചെയ്തു. ഇന്ദ്രജിത്ത് എന്ന താരത്തിനു വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു മീശമാധവന്‍. ഈപ്പന്‍ പാപ്പച്ചി എന്ന പ്രതിനായകന്റെ റോളിലായിരുന്നു ഇന്ദ്രജിത്ത് മീശമാധവനില്‍ അഭിനയിച്ചത്.
Post Your Comments