2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ആയുഷ്മാന്‍ ഖുറാന. ഗോഡ്ഫാദര്മാരൊന്നുമില്ലാതെ സിനിമയിലേയ്ക്ക് കടന്നു വന്ന ആയുഷ്മാന്‍ താന്‍ മികച്ചൊരു ഗായകന് കൂടിയാണെന്നു പറയുന്നു.
പണ്ട് ട്രെയിനില്‍ പാട്ടുപാടി സഹയാത്രികരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തീയെറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു ഗാനാലാപനം. പാട്ടുകേട്ട് സഹയാത്രികര്‍ പണം തന്നിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഗോവയ്ക്ക് ട്രിപ്പുപോയിട്ടുണ്ടെന്നുമാണ് താരം പങ്കുവച്ചത്. ട്രെയിനില്‍ പാട്ടുപാടിയതുകൊണ്ട് താന്‍ പരിശീലനം ലഭിച്ച ഗായകനാണെന്നാണ് താരം തമാശയായി പറയുന്നത്.
Post Your Comments