ബോളിസുടില് ഏറെ ആരാധകരുള്ള താര ദാമ്പതിമാരാണ് കാജോള്‍-അജയ് ദേവ്ഗണ്. ഇരുവരും വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ഈ താരങ്ങള്‍. പാചകകാര്യത്തില്‍ താന്‍ വട്ടപ്പൂജ്യമാണെന്നു തുറന്നു പറഞ്ഞ കജോള്‍ അജയ് മികച്ച കുക്കാണെന്നും അഭിപ്രായപ്പെടുന്നു.
തിരക്കായതിനാല്‍ അജയ് ഇപ്പോള്‍ ഒന്നും ചെയ്യാറില്ലെന്നും കജോള്‍ പറയുന്നു. എന്നാല്‍ ഭാര്യ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണെന്നാണ് അജയ് പറയുന്നത്. വീട്ടില്‍ മുമ്ബൊക്കെ പഞ്ചാബി രീതിയിലുള്ള ഭക്ഷണങ്ങളാണ് ഉണ്ടാക്കിയിരുന്നത്. അജയ്യുടെ അമ്മയ്ക്കും തനിക്കും ഒരുപോലെ പ്രിയപ്പെട്ട സംഗതി ഞണ്ടാണ്. ഒന്നരമണിക്കൂറെങ്കിലും എടുത്ത് ആസ്വദിച്ച് ഞണ്ടുകറി കഴിക്കുന്നവരാണ് തങ്ങളെന്നും കജോള്‍ പറയുന്നു.
മകള്‍ക്ക് സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് പ്രിയം, മകന് പഞ്ചാബി വിഭവങ്ങളാണ് ഇഷ്ടം. വ്യത്യസ്തമായി പരീക്ഷിച്ച വിഭവങ്ങളില്‍ ഏറെയിഷ്ടപ്പെട്ടത് ഒച്ചാണെന്നും തവള കൊണ്ടുണ്ടാക്കിയ ഡിഷുകളും ഇഷ്ടമാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments