‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയ്ക്ക് ശേഷം വലിയ ഒരിടവേളയെടുത്താണ് അന്‍വര്‍ റഷീദ് ‘ട്രാന്‍സ്’ എന്ന ചിത്രം ചെയ്തത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന മേഖലയില്‍ തിരിച്ചെത്തിയ അന്‍വര്‍ റഷീദ് മലയാളത്തില്‍ സംഭവിച്ച വലിയ ഇടവേള താന്‍ അത്ര കാര്യമായി എടുക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ്. താന്‍ സിനിമ ചെയ്യുന്നില്ലെന്ന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും എപ്പോഴും സിനിമാ ലോകത്ത് മുഴുകി ഇരിക്കുന്നതിനാല്‍ അങ്ങനെയൊരു ഫീല്‍ ഇല്ലെന്നും അന്‍വര്‍ റഷീദ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അന്‍വര്‍ റഷീദിന്റെ വാക്കുകള്‍
‘ഞാന്‍ സിനിമ ചെയ്യുന്നില്ലെന്ന് എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇതിനിടയില്‍ സിനിമകളുടെ നിര്‍മ്മാണ തിരക്കുകളിലേക്ക് പോയത് കൊണ്ടാകാം എപ്പോഴും സിനിമയുടെ ലോകത്ത് മുഴുകിയാണിരിക്കുന്നത്. മൂന്ന്‍ സിനിമകള്‍ നിര്‍മ്മിച്ചു. കഴിവുള്ള കുറെ ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍.സൗബിന്‍, ലിറ്റില്‍ സ്വയംപ്, ഇവരില്‍ നിന്നെല്ലാം പുതിയ പലതും പഠിക്കാന്‍ സാധിച്ചു. സംവിധായകന്റെ റോളില്‍ മാത്രം നിന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് നിന്നു പോകും’. അന്‍വര്‍ റഷീദ് പറയുന്നു.
Post Your Comments