
മലയാള സിനിമയിലെ പ്രിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിൽ പൂർണിമ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കയി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പത്താംക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ആശംസയുമായാണ് പൂർണിമ എത്തിയിരിക്കുന്നത്.
മകൾ പ്രാർത്ഥനയ്ക്കും പരീക്ഷ എഴുതുന്ന മറ്റു കുട്ടികൾക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രാർത്ഥനയെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പൂർണിമ പങ്കുവയ്ക്കുന്നു.
”ഈ വർഷം പത്താംക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ചാമ്പ്യൻമാരും ദയവായി മനസിലാക്കണം,പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല, മറിച്ച് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലർത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്. അതാണ് നിങ്ങളെന്ന വ്യക്തിയും”പൂർണിമ കുറിച്ചു.
Post Your Comments