CinemaGeneralMollywoodNEWS

കാശ്മീരിയില്‍ പോയ അദ്ദേഹം അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയാണ് രോഗാവസ്ഥ രൂക്ഷമായി അനുഭവപ്പെട്ടത്: ഓര്‍മ്മകള്‍ പറഞ്ഞു ജോണ്‍പോള്‍

അവിടെ ചെന്നപ്പോള്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഇവിടെ നിന്ന് കാശ്മീരിലേക്ക് പോയ യാത്രയും, അവിടെ കണ്ട കാഴ്ചകളുമൊക്കെയാണ്

മലയാളി സിനിമയുടെ വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു സോമന്‍ എന്ന നടന്റെ വിയോഗം. നായകനായും പ്രതിനായകനായും ഏതു വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന സോമന്‍ എഴുപതുകളിലെ സൂപ്പര്‍ താര ഇമേജില്‍ തിളങ്ങി നിന്ന താരമായിരുന്നു. സോമന്‍ സുകുമാരന്‍ ടീം അന്നത്തെ താരമൂല്യമുള്ള അഭിനയ പ്രതിഭകളായിരുന്നു. ഇന്നും പ്രേക്ഷക മനസ്സില്‍ കഥാപാത്രങ്ങളുടെ നിറവില്‍ നിലകൊള്ളുന്ന സോമന്‍ എന്ന നടന്റെ  അവസാനകാല ഓര്‍മ്മകള്‍ പുതുക്കയാണ് തിരക്കഥാകൃത്തായ ജോണ്‍ പോള്‍. സഫാരി ടിവിയുടെ സ്മൃതി എന്ന പരിപാടിയിലാണ് ജോണ്‍ പോള്‍ സോമന്റെ ഓര്‍മ്മകള്‍ വീണ്ടും പിന്തുടര്‍ന്നത്.

‘മകള്‍ക്കൊപ്പം കുറച്ചു നാളുകള്‍ ചെലവഴിക്കാനായി കാശ്മീരിയില്‍ പോയ അദ്ദേഹം അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയാണ് രോഗാവസ്ഥ രൂക്ഷമായി അനുഭവപ്പെട്ടത്. അങ്ങനെ എറണാകുളത്തെത്തി അവിടുത്തെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റായി, അദ്ദേഹത്തിന്റെ നില വളരെ പരിതാപകരമാണെന്ന സൂചന കിട്ടിയ ശേഷമാണ് സംവിധായകന്‍ ഹരിഹരനോടൊപ്പം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്, അവിടെ ചെന്നപ്പോള്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഇവിടെ നിന്ന് കാശ്മീരിലേക്ക് പോയ യാത്രയും, അവിടെ കണ്ട കാഴ്ചകളുമൊക്കെയാണ്, അവിടെ നിന്ന് ഉണ്ടാക്കിയെടുത്ത സൈനിക ജീവിതത്തിലെ സൗഹൃദങ്ങളെക്കുറിച്ചും സംസാരിച്ചു, ഇത് ഇങ്ങനെ വിസ്തരിച്ചു പറയാന്‍ തുടങ്ങിയ സോമനെ വിലക്കുവാന്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി സുജാത ശ്രമിച്ചു.ഇപ്പോള്‍ പറയണമെന്നുള്ളത് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ നാളെ പറയാന്‍ പറ്റുമെന്നുള്ളതിനു എന്താണ് ഉറപ്പ്, എന്റെ കാര്യങ്ങളില്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല അത് ഭാര്യയായാലും ആരായാലും’ .താന്‍ പറയാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ഞങ്ങളുമായി പങ്കിട്ട ശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍  സോമന്‍  ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു, ആ ചിരിയുടെ കൂട്ടത്തില്‍ ഒരു നനവ് ഉണ്ടായിരുന്നുവെന്നു അറിയാന്‍ ആ മുറിയിലെ ഇരുണ്ട പ്രകാശത്തില്‍ സാധ്യമായിരുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button