കൂട്ടുകാരുടെ വിമർശനങ്ങളും പരിഹാസവും അതിരുകടന്നതിനെക്കുറിച്ച് ഉള്ളുരുകി ക്വാഡൻ പറഞ്ഞപ്പോൾ അത് കണ്ടുനിന്നവരേയും സങ്കടക്കടലിലാഴ്ത്തി.
പൊക്കമില്ലായ്മയുടെ പേരിൽ നിരന്തരം പരിഹാസ പാത്രമാവേണ്ടി വന്ന ഒരു കുഞ്ഞിന്റെ വീഡിയോ ഏതാനും ദിവസങ്ങൾ മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
തന്റെ കുഞ്ഞനുഭവിക്കുന്ന കഷ്ട്ടതകൾ ലോകത്തോട് ഒരു വീഡിയോയിലൂടെ ആ അമ്മ വിളിച്ച് പറയുകയയായിരുന്നു, ഉള്ളുരുകി കരയുന്ന ആ കുഞ്ഞിന് താനടക്കം നേരിട്ട കഷ്ടതകൾ വെളിപ്പെടുത്തി ആശ്വാസം പകരുകയാണ് ഗിന്നസ് പക്രു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കുഞ്ഞി ക്വാഡന് ആശ്വാസവാക്കുകളുമായെത്തിയത്. വീഡിയോയിൽ ഏറെ നൊമ്പരത്തോടെ ഒരു കയർ തരുമോയെന്നും, കൊന്നു തരുമോയെന്നും കുഞ്ഞ് ക്വാഡൻ ചോദിയ്ക്കുന്നുണ്ട്. കാണുന്നവന്റെ ഉള്ളു പൊള്ളിക്കുന്നതാണ് ക്വാഡന്റെ ഓരോ ചോദ്യങ്ങളും.
Post Your Comments