മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ സലിം കുമാര്‍ കോമഡി വേഷങ്ങളിലൂടെയായിരുന്നു തന്റെ തുടക്കകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. ഉദയകൃഷ്ണ സിബി കെ തോമസ് എന്ന ഹിറ്റ് ഇരട്ട തിരക്കഥാകൃത്തുക്കള്‍ തന്നെ ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കിയ ഒരു ഭൂതകാല അനുഭവത്തെക്കുറിച്ച് നടന് സലിം കുമാര്‍ തുറന്നു പറയുകയാണ്. തന്റെ കരിയറിന്റെ തുടക്കസമയത്ത് സിനിമയുടെ കഥ കേട്ടിരുന്നപ്പോള്‍ താന്‍ ചിരിച്ചത് അവര്‍ക്ക് ഇഷ്ടമായില്ലെന്നും അവരെ കളിയാക്കി ചിരിക്കുകയാണെന്ന ധാരണയില്‍ അവര്‍ എന്നെ ആ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും സലിം കുമാര്‍ പങ്കുവെയ്ക്കുന്നു.
സലിം കുമാറിന്റെ വാക്കുകള്‍
എന്റെ സിനിമയുടെ തുടക്ക നാളുകളില്‍ എനിക്ക് ലഭിച്ച ഒരു ചിത്രമായിരുന്നു ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘മായാജാലം’. കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമായിരുന്നു എനിക്ക് ലഭിച്ചത്. ‘കലാഭവന്‍ മണി വരില്ലെടാ നിനക്ക് തന്നെയാണ് ഈ വേഷം’ എന്ന് സംവിധായകന് ഉറപ്പിച്ചു പറഞ്ഞു ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ സിബി കെ തോമസിന് മുന്നില്‍ ഞാന്‍ സ്ക്രിപ്റ്റ് വായിക്കാന്‍ ഇരുന്നു.അതിനിടയില്‍ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇടയ്ക്കുള്ള എന്റെ ചിരി എനിക്ക് തന്നെ ഉപദ്രവമായി. ഞാന്‍ അവരെ ആക്കി ചിരിക്കുകയാണോ എന്നവര്‍ സംശയിച്ചത് കൊണ്ട് എന്നെ ആ സിനിമയില്‍ നിന്ന് കട്ട് ചെയ്തു കളഞ്ഞു. പിന്നീടു ഉദയകൃഷ്ണ തന്നെയാണ് എന്നോടത് പറഞ്ഞിട്ടുള്ളത്. സലിം കുമാര്‍ പറയുന്നു.
Post Your Comments