സ്വന്തം മകനെ കാമുകനോടൊപ്പം ജീവിക്കാന്‍ കൊലപ്പെടുത്തിയ ശരണ്യയും അനുശാന്തിയും ജോളിയുമെല്ലാം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചു. പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിനെ, സ്വന്തം ഉയിര് കൊടുത്ത് ഊട്ടിയ കുഞ്ഞിനെ തരിമ്പും മനസാക്ഷികുത്തില്ലാതെ കൊന്നൊടുക്കിയ അമ്മമാര്‍ക്ക് മുന്പില് മാതൃത്വത്തിന്റെ മഹത്വം തലകുനുക്കേണ്ടിവന്നു. ഇത്തരക്കാര്‍ അപമാനിക്കുന്നത് മാതൃത്വത്തെയാണ്.
ഓരോ കുഞ്ഞിനേയും തന്റെ മാതൃത്വത്തിന്റെ സംഗീതം കൊണ്ടാണ് അമ്മമാര്‍ ഉറക്കുന്നത്. അങ്ങനെ മുലപ്പാലിന്റെ മാധുര്യത്തോടോപ്പം താരാട്ട് പാടി നമ്മുടെയുള്ളില്‍ മധുര സംഗീതം നിറച്ച അമ്മമാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഒരു മ്യൂസിക് വീഡിയോ എത്തുന്നു.
തേനെ പൂ കാക്കും പോലെ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകന് കെ സുദീപ്കുമാര്‍. വരികള്‍ ശ്രീനിഷ് പ്രഭു. രാഗാ ഡോണറ്റ്സ് മ്യൂസിക് ഒരുക്കുന്ന അമ്മ സംഗീത വീഡിയോ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ അസ്വാദകരിലേയ്ക്ക്
Post Your Comments