മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെയാണ് ബേബി എസ്തര് മലയാള സിനിമയിലെത്തുന്നത്. ബേബി എസ്തറില്‍ നിന്ന് എസ്തര് എന്ന നായിക നടിയിലേക്ക് മാറി കഴിഞ്ഞ എസ്തര് തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ്. തനിക്ക് കിട്ടിയ വേഷങ്ങളൊക്കെ തന്റെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അത് കൊണ്ട് തന്നെ സിനിമയിലേത് പോലെയാണ് താനെന്ന് കരുതി മിണ്ടാന്‍ വരുന്നവര്‍ തനിക്ക് ജാഡയാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ബേബി എസ്തര് പറയുന്നു.
‘പലരും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പക്വതയോടെയാണല്ലോ സംസാരിക്കുന്നതെന്ന്. ഇത് മനപൂര്‍വം സംസാരിക്കുന്നതൊന്നുമല്ല. കുട്ടിക്കാലത്തും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. വലിയ കുട്ടിക്കളി ഒന്നും അന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ വേഷങ്ങളൊക്കെയും എന്റെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അത് കൊണ്ട് പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ ജാഡയാണോ എന്ന് തോന്നാറുണ്ട്. ജാഡയൊന്നുമില്ല. പക്ഷെ ചെറുപ്പം മുതലേ ഞാന്‍ ബോള്‍ഡ് തന്നെയാണ്. വീട്ടില്‍ ഞങ്ങള്‍ മൂന്നു മക്കളാണ്. ഞാന്‍ രണ്ടാമത്തെയാളാണ്. മൂത്തത് ചേട്ടന് ഇവാന് അനുജന് എറിക്. രണ്ടുപേരും സിനിമയിലുണ്ട്. വിമാനവും ടേക്ക് ഓഫുമാണ് എറിക്കിനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന സിനിമകള്‍. ഇവാന് ഇടയ്ക്കൊക്കെ സിനിമയില്‍ വന്നുപോകുന്ന ആളാണ്. അഭിനയത്തേക്കാള്‍ കൂടുതല്‍ അവനിഷ്ടം ക്യാമറയാണ്’.
Post Your Comments