മലയാളത്തില്‍ സത്യന് അന്തിക്കാട് സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ തുടങ്ങണമെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നതായി കല്യാണി പ്രിയദര്ശന് വെളിപ്പെടുത്തുന്നു. പക്ഷെ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ചിത്രത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം ഗംഭീരമാക്കാന്‍ കഴിഞ്ഞതില്‍ അച്ഛന് പ്രിയദര്ശന് ഏറെ സന്തോഷിക്കുന്നുണ്ടെന്നും കല്യാണി ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
‘സത്യന് അങ്കിളിന്റെ സിനിമയിലൂടെ എന്നെ മലയാളത്തില്‍ അവതരിപ്പിക്കാനാണ് അച്ഛന് ആഗ്രഹിച്ചത്. കാരണം അച്ഛന് ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് അദ്ദേഹം. ആ കുടുംബവുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്. സത്യന് അങ്കിളിനെ കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകനായ അനൂപേട്ടന്റെ സിനിമ മലയാളത്തില്‍ അരങ്ങേറ്റത്തിനായി ലഭിച്ചതില്‍ അച്ഛന് വളരെ സന്തോഷമുണ്ട്. സത്യനങ്കിളിനെ പോലെ കഴിവുള്ള ഒരാളാണ് അനൂപേട്ടന് എന്ന് അച്ഛന് പറയും. ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ്. കുറെ ദിവസം ചെന്നൈയില്‍ തന്നെയായിരുന്നു ചിത്രീകരണം. അത് കൊണ്ട് എല്ലാവരെയും അടുത്ത് അറിയാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു’. കല്യാണി പ്രിയദര്ശന് പറയുന്നു.
Post Your Comments