മിനി സ്ക്രീന്‍ റിയാലിറ്റി ഷോകളിലും കോമഡി സ്കിറ്റുകളിലും മുഖം കാണിച്ച് നിറഞ്ഞു നിന്നിരുന്ന സൂരജ് തേലക്കാട് മുഖം കാണിക്കാതെ തന്നെ സിനിമയില്‍ ഹീറോ പരിവേഷം ഉണ്ടാക്കിയ വ്യക്തിയാണ് .ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ റോബോട്ട് അഭിനയിച്ചു തകര്‍ത്തപ്പോള്‍ അതിനുള്ളില്‍ നിന്ന് ശ്വാസമടക്കി പിടിച്ച് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ജീവന്‍ നല്‍കിയത് സൂരജ് തേലക്കാട് എന്ന താരമായിരുന്നു. ഹൈറ്റ് കുറഞ്ഞു പോയതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്ന് ഒരു കോളേജ് വിദ്യാര്‍ഥി ചോദിച്ചപ്പോള്‍ അതിനു താന്‍ നല്‍കിയ മറുപടിയെക്കുറിച്ച് മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് സൂരജ്
എനിക്ക് ഈ നീളം പോസിറ്റീവ് തന്നെയാണ്. ഞാന്‍ സ്കൂളിലും കോളെജിലുമൊക്കെ ഗസ്റ്റ് ആയി പോകാറുണ്ട്. ഒരു കോളേജില്‍ പോയപ്പോള്‍ അവിടുത്തെ ഒരു പയ്യന്‍ ചോദിച്ചു വലുപ്പം ഇല്ലാത്തത് കൊണ്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് ഇത്രയും പൊക്കമുണ്ട് എന്നിട്ടും ഈ കോളേജില്‍ മാത്രമല്ലേ ഷൈന്‍ ചെയ്യാന്‍ പറ്റൂ, എനിക്ക് അങ്ങനെയല്ല നീളക്കുറവ് കാരണം കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടാകും. പക്ഷെ അതൊക്കെ തരണം ചെയ്തല്ലേ പറ്റൂ.
Post Your Comments