അമല്‍ നീരദ് എന്ന സംവിധായകന്റെ ആദ്യ സിനിമ തന്നെ മലയാളത്തിലെ ക്ലാസിക് ഇനത്തില്‍പ്പെടുത്താവുന്ന ഒന്നാംതരം ചിത്രമായി മാറിയപ്പോള്‍ അതില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി എന്ന നടന്റെ പ്രസക്തിയെക്കുറിച്ച് അമല്‍ നീരദ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘മമ്മുക്ക നായകനായ ‘ബിഗ് ബി’ സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു, എനിക്ക് സംവിധാനം എന്ന പരിപാടി അറിയുമോ എന്ന് പോലും തീര്‍ച്ചയില്ല അന്ന്. മുന്‍പ് ഒരു ഷോട്ട് ഫിലിം പോലും ഞാന്‍ എടുത്തിട്ടില്ല. ഒരു സിനിമയിലും അസിസ്റ്റന്റ് ആയിട്ടില്ല. ‘ബിഗ് ബി’ എന്ന സിനിമ സംഭവിച്ചത് മമ്മുക്കയുള്ളത് കൊണ്ട് മാത്രമാണ്. ആ സിനിമയില്‍ മമ്മുക്കയുടെ കഥാപാത്രത്തിന്റെ അനിയന് മരിക്കുന്ന സീനുണ്ട്. ആ ഷോട്ടില്‍ മമ്മുക്ക പറഞ്ഞു തന്റെ മനസ്സിലുള്ളത് അഭിനയിക്കാമെന്ന്. കരയുന്ന അനിയന്റെ അടുത്ത് വന്നു അനിയനെ അടിക്കുന്നതായാണ്. (കരയാതിരിക്കാന്‍ പറഞ്ഞു) മമ്മുക്ക അഭിനയിച്ചത്. ആ അഭിനയം കണ്ടു വിസ്മയത്തോടെ ഞാന്‍ പറഞ്ഞു. എനിക്ക് ഇത് മതി സാര്‍ വേറൊന്നും വേണ്ട. മമ്മുക്കയാണ് ആ കഥാപാത്രത്തെ അങ്ങനെ കൃത്യമായി രൂപപ്പെടുത്തിയത്. മമ്മുക്ക എല്ലാ കാലത്തും പുതിയ ആളുകളുമായി കണകറ്റ് ചെയ്യുന്നു.
Post Your Comments