ശങ്കർ സംവിധാനത്തിലൊരുങ്ങുന്ന കമൽ ഹാസൻ നായകനായെത്തുന്ന ഇന്തയൻ ടു സിനിമ ലൊക്കേഷനിൽ അപകടം നടന്നിരുന്നു, സാങ്കേതിക പ്രവർത്തകരായ 3 പേർ മരണപ്പെട്ടതിനെ തുടർന്ന് ചിത്രീകരണമടക്കമുള്ളവ നിർത്തിവച്ചിരുന്നു.
പൂനമല്ലിയിലെ ലൊക്കേഷനിലാണ് ദാരുണ അപകടം നടന്നത്. ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ കമൽ ഹാസനും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതദ്യമായല്ല ബിഗിൽ സിനിമയുടെ ഷൂട്ടിംങ് സമയത്തും സമാനമായ ദുരനുഭവം ഇവിടെ നിന്നും നേരിട്ടിരുന്നതായി വെളിപ്പെടുത്തലുമായി പ്രശസ്ത നടി രംഗത്തെത്തി.
ബിഗിൽ ചിത്രീകരണ സമയത്ത് ഇതുപോലെ ഒന്ന് സംഭവിച്ചിരുന്നു, ആ സ്ഥലത്ത് ഭയപ്പെടുത്തുന്ന എന്തോ ഒന്നുണ്ട്, ഇത് പോലുള്ള ഒരു ലൈറ്റ് അന്നും ഒരാളുടെ ദേഹത്ത് വീണിരുന്നെന്നും അന്ന് മാനസികമായി ഏറെ പ്രയാസപ്പെട്ടതാണെന്നും നടി അമൃത ട്വിറ്ററിൽ കുറിച്ചു.
കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ 1996 ലാണ് ഇന്ത്യൻ തിയ്യേറ്ററുകളിലെത്തിയത്, ഇരട്ട വേഷത്തിൽ ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച കമൽ ഹാസൻ ചിത്രം വൻ ഹിറ്റായിരുന്നു.
This is really Sad ! That place is actually horrifying, the same kinda light fell on a person during BIGIL shooting and we were all shattered just like this one !! I just wish ppl don’t go there to shoot again or just don’t go there , lot of negative vibes ?? RIP? https://t.co/bwJnRLJqW7
— Amritha (@Actor_Amritha) February 19, 2020
Post Your Comments