CinemaGeneralLatest NewsMollywoodNEWS

വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാൻ രാധികയെ ആദ്യമായി കാണുന്നത് ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് സുരേഷ് ഗോപി ഈ കാര്യം പറയുന്നത്.

മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ആ രഹസ്യം വെളിപ്പെടുത്തിരിക്കുകയാണ് താരം. നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് സുരേഷ് ഗോപി ഈ കാര്യം പറയുന്നത്.

‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ​ഞാൻ കെട്ടിക്കോളാം എന്നാണ്  അച്ഛന്റെയും അമ്മയുടെയും സെലക്‌ഷനെക്കുറിച്ച് ഞാൻ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു.’–സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button