മലയാളികൾ ഏറ്റെടുത്ത ബിഗ്ബോസിൽ രജിത്തിനെതിരെ ആരോപണങ്ങളുമായി ജസ്ല . ലക്ഷ്വറി ബജറ്റ്ന് വേണ്ടിയുള്ള ടാസ്കിനിടയിലാണ് സംഭവം.
നാലുപേർ വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞ് ചൊവ്വാഴ്ച്ച ആരംഭിച്ച ടാസ്ക്ക് ബുധനാഴ്തച്ചയിലേക്കും എത്തിയിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ കാലിന് പരിക്കേറ്റ മഞ്ജു പത്രോസിനു വൈദ്യ പരിശോധന ഉറപ്പാക്കിയിരുന്നു.
എന്നാൽ മൂന്നാം റൗണ്ട് എത്തിയപ്പോൾ തന്റെ തോളിന് പരിക്കേറ്റതായി രജിത് അറിയിക്കുകയായിരുന്നു, തുടർന്നാണ് ജസ്ല ചൂടായത്.
പാനലിലേക്ക് പ്ലഗ് കുത്താൻ വരുന്ന എ ടീം അംഗങ്ങളെ തടയാൻ നിന്ന രജിതും സൂരജും തമ്മിൽ പിടിവലി നടന്നിരുന്നു, തുടർന്നാണ് തനിക്ക് പരിക്കേറ്റതായി രജിത് ബിഗ്ബാസിനോട് പറയുന്നത്.
തുടർന്ന് ഒരു ക്യാമറയുടെ മുന്നിൽ ചെന്നു നിന്ന് രജിത്തിന്റെതു വെറും അഭിനയമാണെന്നും വയസായവരെ തൊടാൻ പാടില്ലെങ്കിൽ അവരോട് ഒരു മൂലക്ക് മാറിയിരിക്കണണെന്ന് നിർദ്ദേശിച്ചു. കൂടാതെ കയ്യും കാലും തൊട്ടാൽ പൊട്ടുന്നവരോട് ഗെയിമിലേയ്ക്ക് വരരുതെന്ന് പറയണമെന്നും ജസ്ല രജിത്തിനെ ഉദ്ദേശിച്ച് പറഞ്ഞു.
Post Your Comments