
ഗായിക റിമി ടോമിയുടെ മുൻ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. സോണിയ ആണ് വധു. ഫെബ്രുവരി 22ന് തൃശ്ശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇപ്പോഴിതാ റോയ്‌സിന്റെ വിവാഹത്തിന് മുന്നോടിയായുള്ള മോതിരമാറ്റ ചടങ്ങിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.
നീണ്ട 12 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വേർപിരിഞ്ഞത്. എന്നാൽ വിവാഹമോചനത്തിന് മുന്‍പ് തന്നെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പരസ്പരമുള്ള ധാരണപ്രകാരമായാണ് ഇരുവരും വിവാഹമോചിതരായത്. അന്യോന്യമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.
Post Your Comments