ചെന്നൈ; ശങ്കർ സംവിധാനത്തിലൊരുങ്ങുന്ന കമൽ ഹാസൻ നായകനായെത്തുന്ന ഇന്തയൻ ടു സിനിമ ലൊക്കേഷനിൽ അപകടം , സാങ്കേതിക പ്രവർത്തകരായ 3 പേർ മരിച്ചു.
ചെന്നൈ പൂനമല്ലിയിലെ ലൊക്കേഷനിലാണ് ദാരുണ അപകടം നടന്നത്. ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ കമൽ ഹാസനും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ക്രെയിൻ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ക്രെയിൻ പൊട്ടി വീണ് അതിനടിയിൽപെട്ടാണ് 3 സാങ്കേതിക പ്രവർത്തകർ മരണപ്പെട്ടത്. കൂടാതെ 10 ഓളം പേർക്ക് സാരമായ പരുക്ക് ഉണ്ടായതായാണ് വിവരം.
കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ 1996 ലാണ് ഇന്ത്യൻ തിയ്യേറ്ററുകളിലെത്തിയത്, ഇരട്ട വേഷത്തിൽ ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച കമൽ ഹാസൻ ചിത്രം വമ്പൻ ഹിറ്റ് ചിത്രമായിരുന്നു. ഏറെ പ്രേക്ഷക പ്രശംസയും ,സാമ്പത്തിക വിജയവും നേടിയ ശങ്കർ ചിത്രംകൂടിയായിരുന്നു ഇന്ത്യൻ.
Post Your Comments