ഒരുകാലത്ത് തമിഴില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പ്രസന്ന തന്റെ മലയാള സിനിമയോടുള്ള ഇഷ്ടം പങ്കിടുകയാണ്. മലയാളം തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണെന്നും മമ്മൂട്ടി ചിത്രം അമരമാണ് തന്റെ പ്രിയപ്പെട്ട സിനിമയെന്നും ഒരു മലയാളം സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രസന്ന പങ്കുവെയ്ക്കുന്നു. ‘കസ്തൂരിമാന്‍’ എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ അഭിനയിച്ചതോടെ തന്റെ സിനിമാ കാഴ്ചപാട് തന്നെ മാറിയെന്നും പ്രസന്ന പറയുന്നു
‘മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ്. ‘കസ്തൂരിമാന്‍’ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കുഞ്ചാക്കോ ബോബന് ചെയ്ത വേഷം ഞാനാണ് ചെയ്തത്. തമിഴിലും നായിക മീര ജാസ്മിന് തന്നെയായിരുന്നു. ലോഹിതദാസ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ചിത്രവുമാണത്. സിദ്ധിഖ് ലാല്‍ ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ‘സാധു മിരണ്ടാലില്‍’ ഞാനും കാവ്യ മാധവനുമായിരുന്നു പ്രധാന റോളുകളില്‍. ‘അഴകിയ തീയേ’യില്‍ നവ്യ നായര്‍ ആയിരുന്നു എന്റെ നായിക. ‘അമര’മാണ് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള ചിത്രം. ലോഹിതദാസ് സാറിന്റെ സിനിമ ചെയ്തതോടെ അഭിനയത്തോടുള്ള എന്റെ കാഴ്ചപാട് തന്നെ മാറി. ‘കിരീട’വും ‘ഭൂതക്കണ്ണാടി’യും ഇപ്പോള്‍ ‘കുമ്പളങ്ങി നൈറ്റ്സും’ വരെ എത്രയെത്ര അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് മലയാളത്തിലുള്ളത്’.
Post Your Comments