അശ്ലീല സൈറ്റില്‍ നടന് ഉണ്ണി മുകുന്ദന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍. ഇതിനെതിരെ വിമര്‍ശനവുമായി നടന് രംഗത്ത്. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു താരം പറയുന്നു.
അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും ഉണ്ണിയുടെ ചിത്രമുള്ള ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലില്‍ പറയുന്നു. ഇതിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഉണ്ണി മുകുന്ദന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിങ്ങനെ..
അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’
Post Your Comments