പ്രായം ഏറെയുള്ള നടനുമായുള്ള ബന്ധം നിര്‍ത്തുന്നതായി നടിയുടെ പ്രഖ്യാപനം. പ്രശസ്ത നടന് അല്‍ പച്ചിനോയുമായുള്ള പ്രണയബന്ധമാണ് ഇസ്രായേലി നടി മെയ്റ്റല്‍ ദോഹന്‍ അവസാനിപ്പിച്ചത്. അല്‍ പച്ചിനോക്ക് തന്നെക്കാള്‍ ഒരുപാട് പ്രായമുണ്ടെന്നും അദ്ദേഹം പിശുക്കനാണെന്നതുമാണ് ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമായി പറയുന്നത്. എന്നാല്‍ തമ്മില്‍ യാതൊരു ശത്രുതയുമില്ലെന്നും വേര്‍പിരിഞ്ഞാലും അദ്ദേഹവുമായുള്ള സൗഹൃദം സൂക്ഷിക്കുമെന്നും ദോഹന്‍ പറഞ്ഞു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും പൊതു പരിപാടികളിലടക്കം ഒന്നിച്ചാണ് എത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഓസ്കര് പുരസ്കാരത്തില്‍ അല്‍ പാച്ചിനോ ഒറ്റയ്ക്ക് എത്തിയതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ദോഹന്റെ വെളിപ്പെടുത്തല്‍.
“അല്‍ പാച്ചിനോയും ഞാനും തമ്മില്‍ തലമുറകളുടെ വ്യത്യാസമുണ്ട്. അദ്ദേഹത്തോടൊപ്പം ജീവിക്കുന്നത് അത്ര എളുപ്പമല്ല. 79 കാരനായ അദ്ദേഹത്തിന് 43 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തുടക്കത്തില്‍ ഞാന്‍ എല്ലാ പ്രശ്നങ്ങളെയും അവഗണിച്ചു. എന്നാല്‍ ഇനി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല, ദോഹന്‍ വ്യക്തമാക്കി.
Post Your Comments