മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്, ഇവരുടെ കാലഘട്ടത്തില്‍ തന്നെ ശക്തമായ വേഷങ്ങള്‍ ചെയ്തു മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായക നടനാണ് വിനീത്. തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നായകനായി വളര്‍ന്ന വിനീത് ഒരിക്കലും സൂപ്പര്‍ താരം എന്ന ഇമേജ് ആഗ്രഹിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ്. തമിഴ് സിനിമയില്‍ തനിക്ക് താരമൂല്യ സാധ്യത ധാരാളമായി ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിനീത് പറയുന്നു.
‘അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ട് പോകുന്ന ആളാണ് ഞാന്‍. സിനിമയില്‍ എന്റെ താരമൂല്യം വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. എന്നെ തേടി വരുന്ന വേഷങ്ങള്‍ ചെയ്യുന്നു എന്നതിനപ്പുറം മറ്റൊന്നിലും ശ്രദ്ധിക്കാറില്ല. തമിഴിലും താരമൂല്യ സാധ്യത ധാരാളമുണ്ടായിരുന്നു. എന്നാല്‍ എന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും മറ്റു പലതുമായിരുന്നു. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന അര്‍ത്ഥത്തിലല്ല പറയുന്നത്. പിആര്‍ ജോലിയിലും മാര്‍ക്കറ്റിംഗിലും ഞാന്‍ ഒരുപാട് പിന്നിലാണ്’. കൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വിനീത് പറയുന്നു.
ലൂസിഫര്‍, ബിഗ് ബ്രദര്‍, ദി കുങ്ങ്ഫു മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ തന്റെ ശബ്ദം കൊണ്ടും വിനീത് നിറഞ്ഞു നില്‍ക്കുകയാണ്. ലൂസിഫറില്‍ വിവേക് ഒബ്രോയ്ക്ക് വേണ്ടി വിനീത് ആയിരുന്നു ശബ്ദം നല്‍കിയത്.
Post Your Comments