Coming SoonLatest News

ആദ്യ പ്രസവത്തിന് ശേഷം അന്ന് ചെയ്ത ആ അനീതി ഇനി ചെയ്യില്ല; സമീറ റെഡ്ഡി‌: വൈറൽ പോസ്റ്റ്

2015 ലാണ് തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയത്

പ്രസവമെന്നത് മഹത്തരമാണെന്നും പലരും പ്രസവശേഷം തടി കൂടുന്നതിനെക്കുറിച്ചോർത്ത് അമിതമായി വിഷമിക്കാറുണ്ടെന്നും എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി സമീറ റെഡ്ഡി.

രണ്ടാമത്തെ പ്രസവത്തിന് ശേഷം തടി കൂടിയതിനെക്കുറിച്ച് സമീറയെ പരിഹസിച്ച് രം​ഗത്ത് വന്നവർ അനവധിയാണ്, എന്നാൽ ആദ്യത്തെ പ്രസവത്തിന് ശേഷവും തടി കൂടിയപ്പോൾ കഠിനമായ പരിശ്രമങ്ങളിലൂടെ അത് കുറക്കുകയും ചെയ്തിരുന്നതായും എന്നാൽ ഇനി അത്തരത്തിൽ ചെയ്യില്ലെന്നുമാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം.

ഇപ്പോൾ താൻ 89 കിലോയാണെന്നും താരം വ്യക്തമാക്കി, ആദ്യ മകൻ ഹാൻസ് ജനിച്ചപ്പോളോൾ വണ്ണം തീരെ കുറച്ചിരുന്നു , എന്നാൽ ഇനി അത് വേണ്ടെന്നാണ് തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കുന്നു.

89 കിലോയുള്ള താൻ സ്വന്തം ശരീരം ഫിറ്റാകാൻ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും എന്നാൽ അതിനേക്കാളുപരി എന്റെ ശരീരത്തെ സ്നേഹിയ്ക്കുന്നതാണ് ഇപ്പോൾ പ്രധാനമെന്നും സമീറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

2014 ൽ ബിസിനസുകാരനായ അക്ഷയ് വർധനയെ വിവാഹം ചെയ്ത നടി 2015 ലാണ് തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയത്.

 

https://www.instagram.com/p/B8srzN8Hq-F/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button