GeneralKollywoodLatest News

രണ്ടിലൊരാളോ രണ്ടാളുമോ സന്തോഷമായിരിക്കുന്നില്ലെങ്കില്‍ ഏറ്റവും നല്ല തീരുമാനം പിരിയുക എന്നതു തന്നെയാണ്; യുവനടന്‍ തര്‍ഷന്‍

ഇതില്‍ ഞാനേറെ വേദനിക്കുന്നു. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയാം. ഞാനിതില്‍ നിന്നും ഒരുപാടു പഠിച്ചു

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് തര്‍ഷന്‍. താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടി സനം ഷെട്ടിയുടെ വെളിപ്പെടുത്തളിലൂടെയാണ്. തന്നെ വിവാഹം ചെയ്യുന്നില്ലെന്ന പേരില്‍ സനം ഷെട്ടി തര്‍ഷനെതിരെ പോലീസില്‍ കേസ് ഫയല്‍ ചെയ്തതും തനിക്കു സ്വാതന്ത്ര്യം നല്‍കാത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞു കൊണ്ട് തര്‍ഷന്‍ രംഗത്ത് എത്തിയതുമെല്ലാം വിവാദങ്ങളില്‍ നിറഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് തര്‍ഷന്‍. സനവുമായുള്ള ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ താത്പര്യമില്ലെന്ന്  പങ്കുവച്ചു കൊണ്ട്  തര്‍ഷന്‍ ഒരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

തര്‍ഷന്റെ കുറിപ്പ്:

ബന്ധങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും ശിഥിലമാകും. രണ്ടിലൊരാളോ രണ്ടാളുമോ സന്തോഷമായിരിക്കുന്നില്ലെങ്കില്‍ ഏറ്റവും നല്ല തീരുമാനം പിരിയുക എന്നതു തന്നെയാണ്. അതല്ലെങ്കില്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളാകും. പരിപൂര്‍ണസംതൃപ്തിയില്ലെങ്കില്‍ ആ ബന്ധം മുമ്ബോട്ടു കൊണ്ടു പോകുന്നതില്‍ ഒരു അര്‍ഥമില്ല. അതാരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ലതാനും. ഈ വ്യക്തിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. സാഹചര്യങ്ങള്‍ സുഖകരമല്ലാതെ വന്നു. യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ അവരും തയ്യാറായില്ല. എന്നിട്ട് മന:പൂര്‍വം എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരോപണങ്ങളൊന്നും തന്നെ ശരിയല്ല. എന്റെ വ്യക്തിത്വത്തെ പരീക്ഷിക്കുകയാണ് മീഡിയയും സത്യമറിയാത്ത മറ്റു പലരും ഇപ്പോള്‍ ചെയ്യുന്നത്.

ഇതില്‍ ഞാനേറെ വേദനിക്കുന്നു. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയാം. ഞാനിതില്‍ നിന്നും ഒരുപാടു പഠിച്ചു. ഇപ്പോള്‍ എന്റെ ഭാവിയിലും കരിയറിലുമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്കൊപ്പം നിന്ന ഏവരോടും നന്ദിയറിയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button