
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ആഷിക്ക് അബുവിന് പിന്തുണയുമായി നടി മാലാ പാർവതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനപ്പുറം വിവാദത്തിന് യാതൊരു അർഥവുമില്ലെന്നും നടി സമൂഹ മാധ്യമതത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
നടിയുടെ കുറിപ്പ് :
‘ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിക്കിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.’
യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യരും, എറണാകുളം എം പി ഹൈബി ഈഡനുമാണ് കരുണ സംഗീത നിശ സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണമുയര്‍ത്തിയത്. സംഗീത നിശ നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടില്ലെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ സംഗീത നിശ നഷ്ടത്തില്‍ കലാശിച്ചെന്നും സമാഹരിച്ച ആറ് ലക്ഷത്തിന് മുകളില്‍ രൂപ മാര്‍ച്ച് 31നകം നല്‍കാന്‍ സാവകാശം തേടിയിട്ടുണ്ടെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.
Post Your Comments