മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രശ്മി ബോബൻ. താരത്തിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അഗോഷ് വൈഷ്ണവ് നടത്തിയ സെലിബ്രിറ്റി ഷൂട്ടിന് വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവർ, ഏതായാലും താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് മയങ്ങിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സിനിമയിലെന്ന പോലെ തന്നെ സീരിയലിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടിയാണ് രശ്മി ബോബൻ. 2003 ലായിരുന്നു സംവിധായകൻ ബോബൻ സാമുവലുമായുള്ള താരത്തിന്റെ വിവാഹം, ആകാശ് , നിധീഷ് എന്നിവർ മക്കളാണ്.
രാപ്പകൽ, വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടികൂടിയാണ് രശ്മി .
സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്, കടും മെറൂൺ, നീല , ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള സാരിയാണ് താരം ഫോട്ടോഷൂട്ടിനായ് അണിഞ്ഞത്, ഏതായാലും ഫോട്ടോഷൂട്ടിൽ തിളങ്ങിയ പ്രിയ താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
Post Your Comments